സൗജന്യ ​കൃത്രിമക്കാൽ ക്യാമ്പ്​

കണ്ണൂർ: കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജിലെ എൻ.എസ്.എസ് യൂനിറ്റ് സൗജന്യ കൃത്രിമ കാൽ ക്യാമ്പ് നടത്തും. ഫെബ്രുവരി 25 മുതൽ മാർച്ച് ഒന്നുവരെ കോളജിലാണ് ക്യാമ്പ്. 50ലേറെ പേർക്ക് കൃത്രിമക്കാൽ വെച്ചുകൊടുക്കും. ഇതോടൊപ്പം അർബുദ കുടുംബത്തെ ദത്തെടുക്കലും നടത്തും. 25ന് രാവിലെ 10ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അർബുദ സഹായനിധിയും മന്ത്രി കൈമാറും. മേയർ ഇ.പി. ലത വിശിഷ്ടാതിഥിയാവും. സമാപനദിനമായ മാർച്ച് ഒന്നിന് രാവിലെ 10ന് കലക്ടർ മിർ മുഹമ്മദലി കൃത്രിമക്കാൽ വിതരണോദ്ഘാടനം നിർവഹിക്കും. ചെന്നൈ മുക്തി ഫൗണ്ടേഷനിലെ സാങ്കേതിക വിദഗ്ധരാണ് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഭാരംകുറഞ്ഞ കൃത്രിമക്കാൽ നിർമിക്കുന്നത്. ക്യാമ്പി​െൻറ തുടക്കത്തിലാണ് ഇതിന് അളവെടുക്കുക. വനിതകൾ മാത്രം അംഗങ്ങളായ എൻ.എസ്.എസ് യൂനിറ്റ് ഏറ്റെടുത്ത് നടത്തുന്ന ഈ സംരംഭത്തിൽ കൃത്രിമക്കാൽ സ്പോൺസർ ചെയ്ത് പങ്കാളികളാവാനും അവസരമുണ്ട്. 6000 രൂപ വിലവരുന്ന 50 കൃത്രിമക്കാലുകൾ എൻ.എസ്.എസ് പൂർണമായും സൗജന്യമായി നൽകും. കൃത്രിമക്കാലുകൾ ആവശ്യമുള്ള ഗുണഭോക്താക്കൾ ബന്ധപ്പെടണം. ഫോൺ: 9539002721, 8281894801, 7558052356.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.