കണ്ണൂർ: ഗവ. സിറ്റി ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി. പി.ടി.എ പ്രസിഡൻറ് എ. ആസാദ് അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹിന മൊയ്തീൻ, മാസ്റ്റർ പ്ലാൻ സമർപ്പണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി. വിലാസിനി പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ റഷീദ മഹൽ, കണ്ണൂർ നോർത്ത് ബി.ആർ.സി ട്രെയിനർ എം.പി. ശശികുമാർ, സി. ഇംത്യാസ്, അൽതാഫ് മാങ്ങാടൻ, ടമിടോൻ നവാസ്, എം.എസ്. സലീം, പി.കെ. മൂസ, കെ. അബ്ദുൽ അസീസ്, ബഷീർ, എം.സി. അബ്ദുൽ ഖല്ലാക്ക് എന്നിവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പ്രശ്നോത്തരിയിൽ എ ഗ്രേഡ് നേടിയ വി. നാജിഹ്, ഹിന്ദി കഥാരചനയിൽ എ ഗ്രേഡ് നേടിയ മുഹമ്മദ് യാസീൻ അഷ്റഫ് എന്നിവർക്കാണ് ഉപഹാരം സമർപ്പിച്ചത്. പ്രിൻസിപ്പൽ കെ. സുനിത സ്വാഗതവും പ്രധാനാധ്യാപകൻ കെ. പവനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.