തലശ്ശേരി: ജില്ല നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലോക് അദാലത്തിൽ ജില്ലയിൽ 560 കേസുകൾ പരിഗണിച്ചതിൽ 441 കേസുകൾ തീർപ്പായി. 6.91 കോടി രൂപ നൽകാൻ തീരുമാനമായി. കോടതിയുടെ പരിഗണനയിലുള്ള 206 കേസുകളും ലീഗൽ സർവിസസ് അതോറിറ്റി മുഖേന എത്തിയ 235 കേസുകളുമാണ് ഒത്തുതീർന്നത്. 137 വാഹനാപകട നഷ്ടപരിഹാര കേസുകൾ തീർപ്പാക്കി. 1,64,13,200 രൂപ നൽകാൻ ധാരണയായി. 70 ബാങ്ക് റിക്കവറി കേസുകളിൽ 1,96,56,367 രൂപയും ഭൂമി ഏറ്റെടുത്ത 13 കേസുകളിലായി 59,83,347 രൂപയും 21 ചെക്ക് കേസുകളിലായി 13,73,297 രൂപയും ഏഴു മണി സ്യൂട്ടിൽ 1,99,00,000 രൂപയും ഒരു വസ്തു രജിസ്‌ട്രേഷൻ കേസിൽ 11,200 രൂപയും നൽകും. ബി.എസ്.എൻ.എൽ കുടിശ്ശിക ഇനത്തിൽ 144 കേസുകളിലായി 2,10,789 രൂപ അടച്ചു. ജില്ല ജഡ്ജി ആർ. രഘു, സബ് ജഡ്ജി സി. സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.