ചാലിൽ ലൂർദ്​ മാതാവി​െൻറ തിരുനാൾ ജാഗരം ഭക്തിനിർഭരം​

തലശ്ശേരി: ചാലിൽ സ​െൻറ് പീറ്റേഴ്സ് ദേവാലയത്തിൽ ലൂർദ് മാതാവി​െൻറ തിരുനാൾ മഹോത്സവേത്താടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് നടന്ന തിരുനാൾ ജാഗരം ഭക്തിനിർഭരമായി. ദിവ്യബലിക്ക് ഫാ. ജോർജ് പൈനാടത്ത് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ലോറൻസ് പനക്കൽ, സഹവികാരി ഫാ. ജോളി അൽഫോൻസ് എന്നിവർ സഹകാർമികരായി. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് പാരിഷ് കൗൺസിൽ നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ 10.30ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. ആൻറണി ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നേർച്ചഭക്ഷണം. വൈകീട്ട് ആറിന് ജപമാലയും ദിവ്യബലിയുമുണ്ടായിരിക്കും. തിരുനാൾ സമാപന ദിവസമായ18ന് വൈകീട്ട് 5.30ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് റവ. ഡോ. അലക്സ് വടക്കുംതല കാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.