തലേശ്ശരി: ധർമടം അണ്ടല്ലൂർക്കാവ് ഉത്സവത്തിന് മുന്നോടിയായി സർവകക്ഷി സമാധാനയോഗം. തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണിെൻറ അധ്യക്ഷതയിലാണ് ശനിയാഴ്ച യോഗംചേർന്നത്. ക്ഷേത്രപരിസരത്ത് രാഷ്ട്രീയസംഘർഷങ്ങൾ തടയുന്നതിനുള്ള പൊലീസിെൻറ മുൻകരുതൽ നടപടിക്ക് സർവകക്ഷിയോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പിന്തുണ അറിയിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ ഉത്സവത്തിെൻറ ഭാഗമായി രാഷ്ട്രീയപാർട്ടികൾ സ്ഥാപിക്കുന്ന കൊടിതോരണങ്ങൾ, ഫ്ലക്സ് ബോർഡുകൾ, റോഡിലും വൈദ്യുതിത്തൂണുകളിലുമുള്ള എഴുത്തുകൾ എന്നിവ അനുവദിക്കില്ല. ഇക്കാര്യത്തിൽ വീഴ്ചവരുത്തിയാൽ പൊലീസ് കർശനനടപടി സ്വീകരിക്കും. ഉത്സവത്തിെൻറ ഭാഗമായുള്ള ആചാരങ്ങളല്ലാതെ മറ്റ് ആചാരങ്ങൾ നടത്തുന്നതിനും വിലക്കുണ്ട്. സമൂഹമാധ്യമങ്ങളിൽക്കൂടി സംഘർഷത്തിന് പ്രേരിപ്പിക്കുന്നതോ പൊതുജനങ്ങൾക്ക് ഭീതിയുളവാക്കുന്നതോ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതോ ആയ പ്രചാരണങ്ങൾ പാടില്ല. ഇക്കാര്യത്തിൽ പൊലീസിെൻറ നിരീക്ഷണമുണ്ടാകും. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രത്തിെൻറ ഒന്നര കിലോമീറ്റർ ചുറ്റളവിനുപുറത്ത് പട്രോളിങ് ഏർപ്പെടുത്തും. വാഹന പാർക്കിങ്ങിന് കൂടുതൽ സൗകര്യമൊരുക്കും. ഉത്സവത്തിന് ചിറക്കുനി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് തട്ടാരിമുക്കുവരെയും മേലൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കോളാട് പാലം താഴേക്കാവ് കവലവരെയും പിണറായി -പാറപ്രം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മോസ്കോ നഗർവരെയും മാത്രമാക്കി ഗതാഗതം ക്രമീകരിക്കും. യോഗത്തിൽ തലേശ്ശരി സി.ഐ കെ.ഇ. പ്രേമചന്ദ്രൻ, ധർമടം പ്രിൻസിപ്പൽ എസ്.ഐ എം.ആർ. അരുൺകുമാർ, ധർമടം ഗ്രാമപഞ്ചായത്ത് അധികൃതർ, ക്ഷേത്രഭാരവാഹികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.