സംഘാടകസമിതി രൂപവത്കരിച്ചു

പയ്യന്നൂർ: വെള്ളൂർ കിഴക്കുമ്പാട് ഈമാസം 25ന് നടക്കുന്ന പൂരക്കളി -മറത്തുകളി മഹോത്സവത്തി​െൻറ വിജയത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. രൂപവത്കരണയോഗം പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി. മോഹനൻ ഉദ്ഘാടനംചെയ്തു. സി.വി. ഗോവിന്ദൻ അധ്യക്ഷതവഹിച്ചു. കെ. ശ്രീജ, എൻ. കൃഷ്ണൻ, എം.വി. മനോജ്, കെ.വി. ലിജീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. ജ്യോതി (ചെയർ.), കെ. ശ്രീജ, എൻ. കൃഷ്ണൻ (വൈ. ചെയർ.), എം. കൃഷ്ണൻ (ജന. കൺ.), എം.വി. മനോജ് (കൺ.). സ്മരണിക പ്രകാശനം പയ്യന്നൂർ: പയ്യന്നൂർ കോളജ് അധ്യാപകനായിരുന്ന കെ.ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ സ്മരണക്ക് പുറത്തിറക്കിയ പ്രണാമം സുവനീർ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ പത്നി പി. ഇന്ദിരാഭായിക്കു നൽകി പ്രകാശനംചെയ്തു. ഡോ. കെ.ടി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. ടി.പി. ശ്രീധരൻ പുസ്തകം പരിചയപ്പെടുത്തി. കെ.പി. ശ്രീധരൻ, എ. നിശാന്ത്, വൈ.വി. സുകുമാരൻ, ഡോ. കെ.വി. സുജിത്, കെ.ടി.കെ ഫൗണ്ടേഷനാണ് സ്മരണിക പുറത്തിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.