ഭിന്നശേഷിക്കാർക്ക് സമൂഹം താങ്ങാവണം -മന്ത്രി കടന്നപ്പള്ളി കണ്ണൂർ: ഭിന്നശേഷിക്കാരുടെ കാര്യത്തിൽ സങ്കടപ്പെടുകയോ സഹതപിക്കുകയോ ചെയ്യുന്നതിനു പകരം അവർക്ക് താങ്ങായിനിന്ന് വിഷമതകൾ ലഘൂകരിക്കാൻ കഴിയുന്നതെല്ലാം ചെയ്യുകയാണ് രക്ഷിതാക്കളുടെയും പൊതുസമൂഹത്തിെൻറയും ഉത്തരവാദിത്തമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കണ്ണൂർ നോർത്ത് ബി.ആർ.സിയുടെ 'ഒന്നിച്ചൊന്നായ്' പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരോട് മനുഷ്യത്വപരവും ജീവകാരുണ്യപരമാവുമായ ഇടപെടലാണ് ഉണ്ടാവേണ്ടത്. ഭിന്നശേഷിക്കാരുടെ ജീവിതം പരമാവധി ആയാസരഹിതമാക്കാനും കഴിവുകളെ േപ്രാത്സാഹിപ്പിക്കാനുമുള്ള ശ്രമത്തിൽ പങ്കുചേർന്ന മുഴുവനാളുകളെയും മന്ത്രി അഭിനന്ദിച്ചു. വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 70 ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് പദ്ധതിയുടെ ഭാഗമായി വിവിധ ഉപകരണങ്ങൾ നൽകിയത്. നട്ടെല്ലിനുള്ള വളവ് നിവർത്താൻ സഹായിക്കുന്ന സ്റ്റാൻഡിങ് െഫ്രയിം, പഠനോപകരണ കിറ്റ്, പ്രത്യേക പഠന കിറ്റ്, വീൽചെയർ, വാക്കർ, പുസ്തകങ്ങളും പഠനോപകരണങ്ങളും സൂക്ഷിക്കുന്നതിന് അലമാര തുടങ്ങിയവ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാഹിന മൊയ്തീൻ, എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ ഡോ. പി.വി. പുരുഷോത്തമൻ, കണ്ണൂർ നോർത്ത് എ.ഇ.ഒ കെ.വി. സുരേന്ദ്രൻ, ബ്ലോക്ക് േപ്രാഗ്രാം ഓഫിസർ കൃഷ്ണൻ കുറിയ, ബി.ആർ.സി െട്രയിനർ എം.പി. ശശികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.