പാപ്പിനിശ്ശേരി: തുരുത്തി, പാറക്കൽ കോളനിയിൽ നടപ്പാക്കുന്ന സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിലെ ബാക്കി തുക മാർച്ച് 31ന് മുമ്പ് ചെലവഴിക്കുമെന്ന് പട്ടികജാതി വികസന മന്ത്രി എ.കെ. ബാലൻ. മാർച്ച് അഞ്ചിനുള്ളിൽ മുഴുവൻ പദ്ധതികളും പൂർത്തിയാക്കി ബിൽ സമർപ്പിക്കണമെന്ന് നിർവഹണ ഏജൻസികളായ എഫ്.ഐ.ടി, സിഡ്കോ എന്നിവക്ക് പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ നിർദേശം നൽകി. പട്ടികജാതി ക്ഷേമസമിതി പാപ്പിനിശ്ശേരി വില്ലേജ് സെക്രട്ടറി ഇ. രാഘവൻ മാസ്റ്റർ, വി. അഖിലേഷ്, കെ. പുരുഷോത്തമൻ എന്നിവർ മന്ത്രിയെ കണ്ട് നിവേദനം നൽകിയതിനെ തുടർന്നാണ് നടപടി. സ്വയംപര്യാപ്തഗ്രാമം പദ്ധതി കാലാവധി പൂർത്തിയായപ്പോൾ പാറക്കലിൽ 15 ലക്ഷം രൂപയുടെയും തുരുത്തിയിൽ 30 ലക്ഷം രൂപയുടെയും പദ്ധതികൾ നടപ്പാക്കാൻ ബാക്കിയുണ്ട്. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പി.കെ.എസിെൻറ നേതൃത്വത്തിൽ കോളനിവാസികൾ കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.