കുടുക്കിമൊട്ട ഫെസ്​റ്റ് നാളെ തുടങ്ങും

ചക്കരക്കല്ല്: ഒരുമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 'കുടുക്കിമൊട്ട ഫെസ്റ്റ്' 10ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യും. ഹൈടെക് അമ്യൂസ്മ​െൻറ് പാർക്കി​െൻറ സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. 12ന് ഫിദ ഫാത്തിമ നയിക്കുന്ന ഗാനമേള നടക്കും. ഫ്ലവർ സ്റ്റാൾ, ഫുഡ്കോർട്ട്, വിപണന സ്റ്റാളുകൾ, മാജിക് ഷോ എന്നിവയുമുണ്ടാകും. വാർത്തസമ്മേളനത്തിൽ അഷ്‌റഫ് പുറവൂർ, പി.സി. റസാഖ്, എം.പി. റാസിഖ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.