അഴീക്കോട്: അഴീക്കോട് പഞ്ചായത്തിൽ നീർക്കടവിലേക്ക് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ രണ്ടു ബി.ജെ.പി പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ് പരിക്കേൽപിച്ചതിന് പിന്നാലെ അഴീക്കോട് പഞ്ചായത്തിൽ ബി.ജെ.പി, ആർ.എസ്.എസ് ഓഫിസുകൾക്ക് നേരെ ആക്രമണം. ബുധനാഴ്ച അർധരാത്രി കഴിഞ്ഞ് പൂതപ്പാറ സൗത്ത് യു.പി സ്കൂളിന് സമീപത്തെ ബി.ജെ.പി ഓഫിസായ കെ.പി. ജയകൃഷ്ണൻ മാസ്റ്റർ മന്ദിരത്തിന് നേരെയും വൻകുളത്ത് വയലിലെ ആർ.എസ്.എസ് കാര്യാലയമായ കേശവമന്ദിരത്തിന് നേരെയുമാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി എട്ടോടെ ബൈക്കിൽ പോവുകയായിരുന്ന രണ്ടു ബി.ജെ.പി പ്രവർത്തകർക്ക് നേരെ ബോംബേറുണ്ടായിരുന്നു. ജയകൃഷ്ണൻ മാസ്റ്റർ മന്ദിരത്തിെൻറ ജനലുകളും വാതിലും ആക്രമികൾ തകർത്തു. കേശവമന്ദിരത്തിലെ സോളാർ ലൈറ്റുകളും ഫർണിച്ചറും തകർത്തു. സംഭവത്തിൽ സി.പി.എം പ്രവർത്തകരായ എട്ടുപേർക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടുപേർ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. അക്രമസാധ്യത കണക്കിലെടുത്ത് വളപട്ടണം സ്റ്റേഷൻ ഇൻസ്പെക്ടർ എം. കൃഷ്ണെൻറയും എസ്.ഐ ശ്രീജിത്ത് കൊടേരിയുടെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. ഇരുട്ടിെൻറമറവിൽ ബി.ജെ.പി, ആർ.എസ്.എസ് ഒാഫിസുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശൻ പ്രതിഷേധിച്ചു. അക്രമം നടന്ന സ്ഥലങ്ങൾ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.