നഗര​െത്ത പ്രകമ്പനം കൊള്ളിച്ച്​ കെ.പി.എസ്​.ടി.എ പ്രകടനം

കണ്ണൂർ: നഗരത്തെ പ്രകമ്പനംകൊള്ളിച്ച് കെ.പി.എസ്.ടി.എ സംസ്ഥാനസമ്മേളനത്തി​െൻറ ഭാഗമായുള്ള പ്രകടനം. സാധു കല്യാണമണ്ഡപത്തിൽനിന്ന് തുടങ്ങിയ പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു. കണ്ണൂരിൽനിന്നുള്ള നൂറുകണക്കിന് അധ്യാപികമാർ പ്രത്യേക യൂനിഫോമിട്ട് അണിചേർന്നത് പ്രകനത്തിന് മിഴിവേകി. വാദ്യമേളങ്ങളും ശിങ്കാരിമേളവും കാവടിയാട്ടവും നിശ്ചലദൃശ്യങ്ങളും അണിനിരന്ന പ്രകടനം നഗത്തിന് കാഴ്ചവിരുന്നായി. പ്രകടനത്തിന് ശേഷം കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന പൊതുസമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. പി. ഹരിഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ടി.എസ്. സലീം, മുൻ എം.എൽ.എ എ.പി. അബ്ദുല്ലക്കുട്ടി, വി.പി. അബ്ദുൽ റഷീദ്, കെ. രമേശൻ, രാജീവൻ എളയാവൂർ, രജിത്ത് നാറാത്ത്, എം.പി. വേലായുധൻ എന്നിവർ സംസാരിച്ചു. ഇടതുസർക്കാർ വിദ്യാഭ്യാസംപോലും കച്ചവടവത്കരിച്ചു -ബെന്നി ബെഹനാൻ കണ്ണൂർ: ഇടതുസർക്കാർ വിദ്യാഭ്യാസമേഖലയാകെ കച്ചവടവത്കരിക്കാനാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ ഫീസുകൾ കുത്തനെ കൂട്ടിയതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബെഹനാൻ. ലോകത്തിൽതന്നെ ഏറ്റവും വലിയ നവലിബറൽ നയം പിന്തുടരുന്ന ചൈനയെ നോക്കി പഠിക്കാനാണ് സി.പി.എം നേതാക്കൾ മൊഴിയുന്നത്. ആ നവലിബറൽ നയം പിന്തുടരാൻ ആഗ്രഹിക്കുന്ന സി.പി.എമ്മി​െൻറ സാമ്പത്തികശാസ്ത്രം എന്താണെന്നറിയാൻ പൊതുസമൂഹത്തിന് താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.