വിദ്യാഭ്യാസ ലോൺ: റിലയൻസിനെതിരെ 10ന്​ കുടുംബധർണ

കണ്ണൂർ: വിദ്യാഭ്യാസലോൺ പിരിച്ചെടുക്കുന്ന റിലയൻസി​െൻറ ഗുണ്ടാനടപടികൾക്കെതിരെ എജുക്കേഷൻ ലോൺ വെൽഫെയർ അസോസിയേഷൻ ജില്ല കമ്മിറ്റി ഫെബ്രുവരി 10ന് കണ്ണൂർ രാജീവ് ഗാന്ധി റോഡിൽ റിലയൻസി​െൻറ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മാളിനു മുന്നിൽ കുടുംബധർണ നടത്തുന്നു. 10ന് വൈകീട്ട് നാലിനാണ് ധർണ. ലോണെടുത്ത വിദ്യാർഥികളുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് അസഭ്യംപറഞ്ഞും ഭീഷണിപ്പെടുത്തിയുമാണ് റിലയൻസ് പ്രതിനിധികൾ ലോൺ പിരിച്ചെടുക്കാൻ ശ്രമിക്കുന്നത്. നാട്ടുകാരുടെ മുന്നിൽ അപമാനിക്കുന്നരീതിയിലും ഇവർ ഇടപെടുന്നു. ലോൺ പിരിച്ചെടുക്കുന്നതി​െൻറ ലാഭവിഹിതമായി റിലയൻസിന് നൽകുന്ന തുക ഇളവുനൽകിയാൽ പലർക്കും നിഷ്പ്രയാസം ലോണുകൾ അടച്ചുതീർക്കാനാകും. ലക്ഷം രൂപ പിരിച്ചെടുത്താൽ റിലയൻസിന് 55,000 രൂപയും 45,000 രൂപ 15 വർഷം കഴിഞ്ഞ് ബാങ്കുകൾക്കും എന്ന കരാറാണ് ഇപ്പോഴുള്ളത്. പൊതുമേഖലാ ബാങ്കുകൾക്ക് നൽകാതെ റിലയൻസിനെ ലോണുകൾ തിരിച്ചുപിടിക്കാൻ ഏൽപിച്ചത് കോർപറേറ്റുകളെ തീറ്റിപ്പോറ്റുന്നതി​െൻറ ഭാഗമായാണ്. അസോസിയേഷൻ ജില്ല പ്രസിഡൻറ് ബെന്നി ഫെർണാണ്ടസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.