കണ്ണൂർ: ചെേമ്പരി വിമൽ ജ്യോതി എം.ബി.എ കോളജിലെ 2018 ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള ഇൻറർവ്യൂ ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച രാവിലെ 10ന് കോളജിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോളജിന് കണ്ണൂർ സർവകലാശാലയുടെയും എ.െഎ.സി.ടി.യുടെയും അംഗീകാരമുണ്ട്. മാർക്കറ്റിങ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് എന്നിവയിൽ ഡ്യൂവൽ സ്പെഷലൈസേഷന് അവസരം ലഭിക്കും. 70 ശതമാനത്തിലധികം മാർക്കോടെ ഡിഗ്രി പാസായി വിമൽ ജ്യോതിയിൽ അഡ്മിഷൻ നേടുന്ന 20 വിദ്യാർഥികൾക്ക് 40,000 രൂപ വീതമുള്ള സ്കോളർഷിപ് ലഭിക്കും. 50 ശതമാനത്തിലധികം മാർക്കോടെ ബിരുദം നേടിയവർക്കും അവസാനവർഷ വിദ്യാർഥികൾക്കും ഇൻറർവ്യൂവിൽ പെങ്കടുക്കാവുന്നതാണ്. ക്യാറ്റ് സി-മാറ്റ്, കെമാറ്റ് എന്നിവയുടെ സ്കോറിെൻറ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. \R \S
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.