കണ്ണൂർ: സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ഒ.ബി.സി വിഭാഗത്തിൽപെട്ട ഭവനരഹിതരായ കുടുംബാംഗങ്ങൾക്കുവേണ്ടി നടപ്പിലാക്കുന്ന ഭവനനിർമാണ വായ്പാ പദ്ധതിയായ എെൻറ വീട് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം ഒ.ബി.സി വിഭാഗത്തിൽപെട്ട 18നും 55നും ഇടയിൽ പ്രായമുള്ള ഭവനരഹിതർക്ക് പരമാവധി 10 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. 1,20,000 രൂപവരെ കുടുംബവാർഷിക വരുമാനമുള്ള അപേക്ഷകർക്ക് 7.5 ശതമാനം പലിശനിരക്കിൽ അഞ്ചു ലക്ഷം രൂപവരെയും 1,20,000 രൂപക്ക് മുകളിൽ മൂന്നു ലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് എട്ടു ശതമാനം പലിശനിരക്കിൽ 10 ലക്ഷം രൂപവരെയും അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാവധി 15 വർഷം. സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ വാസയോഗ്യമായ ഭവനം ഉള്ളവർക്ക് പദ്ധതിപ്രകാരം വായ്പ ലഭിക്കുന്നതല്ല. പരമാവധി വായ്പാപരിധിക്ക് വിധേയമായി അംഗീകൃത എസ്റ്റിമേറ്റിെൻറ 90 ശതമാനം തുകവരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. അപേക്ഷകനോ കുടുംബാംഗങ്ങളോ സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പക്ഷം പദ്ധതിപ്രകാരം ലഭിച്ച/ലഭ്യമാകാവുന്ന തുകകൂടി കണക്കിലെടുത്തായിരിക്കും വായ്പ അനുവദിക്കുന്നത്. വായ്പാത്തുക മൂന്നു ഗഡുക്കളായി അനുവദിക്കും. വായ്പയുടെ തുടർ ഗഡു ലഭിക്കുന്നതിന് അപേക്ഷയിൽ നിശ്ചിത മാതൃകയിലുള്ള സ്റ്റേജ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അപേക്ഷാപോറം കോർപറേഷെൻറ ജില്ല/ഉപജില്ല ഓഫിസുകളിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.