കണ്ണൂർ: ജില്ല പഞ്ചായത്തിെൻറ 2018-19 ലേക്കുള്ള വാർഷികപദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ജനങ്ങളിൽനിന്ന് നേരിട്ട് പദ്ധതി നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി തയാറാക്കിയ 'എെൻറ പദ്ധതി' മൊബൈൽ ആപ്ലിക്കേഷന് മികച്ച പ്രതികരണം. സാധാരണ ജനങ്ങൾ നിത്യജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ മുതൽ ജില്ലയുടെ ഭാവി വികസനം മുൻകൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതികൾ വരെ ജനങ്ങൾ നിർദേശങ്ങളായി സമർപ്പിച്ചതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. കാർഷിക -ക്ഷീരോൽപാദന -ഭക്ഷ്യ രംഗങ്ങളിൽ ജില്ലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കൽ, ഇൻറർനെറ്റിെൻറ സഹായത്തോടെ വിദ്യാഭ്യാസത്തിെൻറ നിലവാരം മെച്ചപ്പെടുത്തൽ, ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, ഇംഗ്ലീഷിൽ സംസാരനൈപുണ്യം നേടുന്നതിനുള്ള പദ്ധതികൾ, വയോജനങ്ങൾക്കുള്ള പകൽവീടുകളെക്കുറിച്ചുള്ള നിർദേശങ്ങൾ, മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കായി മികവുറ്റ പരിശീലന കേന്ദ്രങ്ങളൊരുക്കൽ, ബസ് വെയിറ്റിങ് ഷെൽട്ടറുകളിലെ പൊടിശല്യം കുറക്കൽ, പേപ്പർബാഗ് നിർമാണ യൂനിറ്റുകൾ സ്ഥാപിക്കൽ, കരാർ പ്രവൃത്തികളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള നിർദേശങ്ങൾ, കശുമാങ്ങവ്യവസായം േപ്രാത്സാഹിപ്പിക്കൽ, കൃഷി വികസനത്തിനും സംരക്ഷണത്തിനും സാങ്കേതികസേന രൂപവത്കരണം, എല്ലാ ഗ്രാമങ്ങളിലും കളിസ്ഥലങ്ങളുണ്ടാക്കൽ, മാനസികാസ്വാസ്ഥ്യമുള്ളവരുടെ ചികിത്സയും പുനരധിവാസവും, കുറ്റകൃത്യങ്ങൾ കുറക്കുന്നതിനുള്ള ആധുനികസംവിധാനങ്ങൾ, വീടുകൾ കേന്ദ്രീകരിച്ച് കോഴിവളർത്തൽ േപ്രാത്സാഹിപ്പിക്കുന്നതിലൂടെ വിഷമയമല്ലാത്ത കോഴിയിറച്ചി ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ, പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം തുടങ്ങി വൈവിധ്യമാർന്ന നിർദേശങ്ങളാണ് ആപ്പ് വഴി ലഭിച്ചത്. കണ്ണൂർ വിമാനത്താവളം ഉൾപ്പെടെ യാഥാർഥ്യമാവുന്നതോടെ ജില്ലക്ക് വിവിധ മേഖലകളിലുണ്ടാവുന്ന വികസനസാധ്യതകൾ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും ജനങ്ങളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഓരോ ദിവസവും ലഭിക്കുന്ന നിർദേശങ്ങളുടെ വ്യാപ്തി കണക്കിലെടുത്ത് ജനങ്ങളിൽനിന്ന് അഭിപ്രായം സ്വീകരിക്കുന്നത് ഫെബ്രുവരി 15 വരെ നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.