വളൻറിയർ മാർച്ചും ബഹുജനറാലിയും ഇന്ന്; സി.പി.ഐ ജില്ല സമ്മേളനത്തിന് ഇരിട്ടിയിൽ പതാക ഉയർന്നു ഇരിട്ടിയിൽ സി.പി.ഐ ജില്ല സമ്മേളനത്തിന് തുടക്കംകുറിച്ച് സംസ്ഥാന കൗൺസിൽ അംഗം സി.പി. മുരളി പതാക ഉയർത്ത�

ഇരിട്ടി: സി.പി.ഐ ജില്ല സമ്മേളനത്തിന് ഇരിട്ടിയിൽ പതാക ഉയർന്നു. നാലുനാൾ നീളുന്ന സമ്മേളനത്തിന് സംസ്ഥാന കൗൺസിൽ അംഗം സി.പി. മുരളി പതാക ഉയർത്തി. തലശ്ശേരി ജവഹർഘട്ടിൽനിന്ന് പുറപ്പെട്ട എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.വി. രജീഷി​െൻറ നേതൃത്വത്തിലുള്ള പതാകജാഥയും പായം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ബി.കെ.എം.യു ജില്ല സെക്രട്ടറി കെ.വി. ബാബുവി​െൻറ നേതൃത്വത്തിൽ പുറപ്പെട്ട കൊടിമരജാഥയും മുഴക്കുന്ന് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് മഹിളസംഘം ജില്ല സെക്രട്ടറി സ്വപ്നയുടെ നേതൃത്വത്തിൽ പുറപ്പെട്ട ബാനർജാഥയും പയഞ്ചേരി മുക്കിൽ സംഗമിച്ച് സമ്മേളന നഗരിയായ പള്ളിപ്രം ബാലൻ നഗറിൽ (പഴയപാലം ഗ്രൗണ്ട്) എത്തി. വെള്ളിയാഴ്ച വൈകീട്ട് നാലിന് പയഞ്ചേരിമുക്ക് കേന്ദ്രീകരിച്ച് വളൻറിയർ മാർച്ചും ബഹുജനറാലിയും നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി പി. സന്തോഷ്കുമാർ അധ്യക്ഷത വഹിക്കും. മന്ത്രി ഇ. ചന്ദ്രശേഖരൻ, സി.എൻ. ചന്ദ്രൻ, സത്യൻ മൊകേരി എന്നിവർ സംസാരിക്കും. 10, 11 തീയതികളിൽ ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ പ്രതിനിധിസമ്മേളനം നടക്കും. 10ന് രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. രാജു, പി. തിലോത്തമൻ, നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ടി. പുരുഷോത്തമൻ, ജെ. ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സംസ്കാരിക സദസ്സ് സിനിമാ സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.