പരിസ്ഥിതിപ്രേമം പറഞ്ഞ് നടക്കുന്നവർക്ക്​ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന്​ പരിശോധിക്കണം ^​െഡപ്യൂട്ടി സ്പീക്കർ വി. ശശി

പരിസ്ഥിതിപ്രേമം പറഞ്ഞ് നടക്കുന്നവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന് പരിശോധിക്കണം -െഡപ്യൂട്ടി സ്പീക്കർ വി. ശശി കൂത്തുപറമ്പ്: പരിസ്ഥിതിപ്രേമം പറഞ്ഞ് നടക്കുന്ന പലർക്കും ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും മണൽക്ഷാമം ഉൾപ്പെടെയുള്ള നിർമാണമേഖലയിലെ പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടെത്തണമെന്നും നിയമസഭ െഡപ്യൂട്ടി സ്പീക്കർ വി. ശശി. സി.ഡബ്ല്യൂ.എസ്.എ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായുള്ള പൊതുസമ്മേളനം കൂത്തുപറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ ചൂഷണംചെയ്യാതെ മനുഷ്യന് നിലനിൽപില്ല. എന്നാൽ, ചൂഷണം അതിരുവിടുമ്പോഴാണ് പ്രകൃതിക്ക് കോട്ടം തട്ടുന്നത്. പരിസ്ഥിതി സ്നേഹത്തി​െൻറ പേരിൽ മണൽവാരൽ നിരോധനം ഏർപ്പെടുത്തുകവഴി വലിയവിഭാഗം തൊഴിലാളികളെയാണ് ബാധിച്ചത്. ഇക്കാര്യത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിലെ കെ. ഗംഗാധരൻ മേസ്ത്രി നഗറിൽ നടന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറായി െതരഞ്ഞെടുക്കപ്പെട്ട ഭാസ്കരൻ വടക്കൂട്ട് അധ്യക്ഷത വഹിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കുടുംബക്ഷേമനിധിയിൽനിന്നുള്ള സഹായവിതരണം ഗോകുലം ഗോപാലൻ നിർവഹിച്ചു. സ്ഥാപക ചെയർമാൻ കെ.വി. രമണൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ വി. ശശീന്ദ്രൻ, കെ. മനോഹരൻ, താവം ബാലകൃഷ്ണൻ, എൻ.എ. കരീം, എം. വേണുഗോപാൽ, വി. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. രണ്ടു ദിവസമായി കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ 325 ഓളം പ്രതിനിധികളാണ് പങ്കെടുത്തത്. സമ്മേളനത്തിന് സമാപനംകുറിച്ച് തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് പ്രകടനം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.