പരീക്ഷപ്പേടി മറികടക്കാൻ 'ഹൗറ്റു ഫെയ്സ് എക്സാം'

കണ്ണൂർ: വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിന് മാനസികമായി തയാറെടുപ്പിക്കാനും പരീക്ഷപ്പേടി മാറ്റിയെടുക്കാനും എസ്.െഎ.ഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മനഃശാസ്ത്ര െട്രയ്നിങ് പ്രോഗ്രാം 'ഹൗടു ഫെയ്സ് എക്സാം' സംഘടിപ്പിക്കുന്നു. കണ്ണൂർ യൂനിറ്റി സ​െൻറർ, ചക്കരക്കല്ല്, വളപട്ടണം, തലശ്ശേരി സൈദാർ പള്ളി, തലശ്ശേരി ഇസ്ലാമിക് സ​െൻറർ, എലാങ്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശീലനം നടക്കുകയെന്ന് ജില്ല കാമ്പസ് സെക്രട്ടറി സൽമാനുൽ ഫാരിസ് അറിയിച്ചു. പ്രഗല്ഭരായ മനഃശാസ്ത്ര വിദഗ്ധരും പരിശീലകരും ക്ലാസുകൾ നയിക്കും. 10, 11, 12 ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 9995560791, 9995517657.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.