മുതിർന്ന പൗരന്മാരുടെ ​ധർണ

കണ്ണൂർ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്നപൗരന്മാർ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. 2017 ഫെബ്രുവരി മുതൽ പുതിയ അപേക്ഷകർക്ക് പെൻഷൻ തടഞ്ഞുവെച്ച ധനകാര്യ വകുപ്പി​െൻറ നടപടി പിൻവലിക്കുക, 75 വയസ്സ് കഴിഞ്ഞവർക്ക് 1500 രൂപ തുടർന്നും നൽകുക, വയോജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, ക്ഷേമപെൻഷൻ 3000 രൂപയാക്കുക, പൊതുവാഹനങ്ങളിൽ വേയാജനങ്ങൾക്ക് യാത്രനിരക്കിൽ ഇളവ് അനുവദിക്കുക, വയോജന കമീഷൻ ഉടൻ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ് വി.വി. സരോജിനി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് പ്രഫ. കെ.എ. സരള അധ്യക്ഷത വഹിച്ചു. എ.പി. പ്രസാദ്, പി. കുഞ്ഞിക്കണ്ണൻ, ലിഷ ദീപക്, പി.വി. ഉണ്ണികൃഷ്ണൻ, ടി.പി. നാരായണൻ, കാരായി ശ്രീധരൻ, പ്രഫ. വി. രവീന്ദ്രൻ, സതീഷ് കുമാർ പാമ്പൻ, ടി. രവീന്ദ്രൻ, കെ.വി. അച്യുതൻ, സി. വേലപ്പൻപിള്ള, സി.പി. ശോഭന, പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.