വൃക്കരോഗികളുടെ കൂട്ടായ്മ 11ന്

കണ്ണൂർ: ജില്ലയിലെ വൃക്കരോഗബാധിതരുടെയും ഡയാലിസിസിന് വിധേയരാവുന്നവരുടെയും കൂട്ടായ്മ കണ്ണൂരിൽ നടക്കുമെന്ന് സംഘാടകരായ ഫോറം ഫോർ പീപിൾ പൊതുജനവേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 11ന് രാവിലെ 10.30ന് കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിലാണ് സംഗമം. രോഗികളുടെ സ്ഥിതിവിവര ശേഖരണം, നിലവിലെ പ്രശ്നങ്ങൾ, സർക്കാറിൽനിന്ന് ലഭിക്കുന്ന സഹായസംവിധാനം, ഡയാലിസിസ് സ​െൻററുകളിലെ പരിചരണം, വൃക്ക മാറ്റിെവക്കലിന് നേരിടുന്ന സാങ്കേതിക- നിയമപ്രശ്നങ്ങൾ എന്നിവ ചർച്ചചെയ്ത് സർക്കാറി​െൻറ ശ്രദ്ധയിൽപെടുത്തുകയാണ് ലക്ഷ്യം. നെേഫ്രാളജിസ്റ്റ്് ഡോ. സജീഷ്ശിവദാസ്, പാേത്താളജിസ്റ്റ് ഡോ. പി സലീം തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പി.പി. കൃഷ്ണൻ, ഇ. ബാലകൃഷ്ണൻ, വി.കെ. ബാലകൃഷ്ണൻ, കെ. ജയരാജൻ, ഇ.പി. ഗോപിനാഥൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.