നൂറ്​ തസ്​തികകൾ: മധുരം പങ്കിട്ട്​ സർവകലാശാല ജീവനക്കാർ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ 100 അനധ്യാപക തസ്തികകൾ അനുവദിച്ച സംസ്ഥാനസർക്കാർ നടപടിയെ സ്വാഗതംചെയ്ത് വൈസ് ചാൻസലർ വിളിച്ചുചേർത്ത സർവകലാശാല ജീവനക്കാരുടെ യോഗത്തിൽ മധുരംവിളമ്പി സന്തോഷം പങ്കുവെച്ചു. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കണ്ണൂർ സർവകലാശാലയിൽ 100 അനധ്യാപക തസ്തികകൾ അനുവദിച്ചത്. ഇതേതുടർന്ന് വ്യാഴാഴ്ച സർവകലാശാല ഒാഡിറ്റോറിയത്തിൽ വൈസ് ചാൻസലർ വിളിച്ചുചേർത്ത യോഗത്തിൽ മുഴുവൻ ജീവനക്കാരും സംബന്ധിച്ചു. രാജ്യത്താകെ പൊതുമേഖലയിൽ തസ്തികകൾ വെട്ടിക്കുറക്കുന്ന ഇൗ കാലഘട്ടത്തിൽ കണ്ണൂർ സർവകലാശാലക്ക് 100 തസ്തികകൾ അനുവദിച്ചതിലൂടെ ചരിത്രപരവും രാഷ്ട്രീയപരവുമായി പ്രാധാന്യമർഹിക്കുന്ന തീരുമാനമാണ് കേരളസർക്കാർ കൈക്കൊണ്ടതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. 326 തസ്തികകളാണ് സർവകലാശാലയിലെ പഠന റിപ്പോർട്ട് പ്രകാരം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 100 തസ്തികകൾ അനുവദിച്ചുകൊണ്ടുള്ള തീരുമാനം സന്തോഷപരവും സ്വാഗതാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 42 പേർ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചുവരുന്ന തസ്തികകൾ നിലനിർത്തുന്നതിനാവശ്യമായ അനുവാദം സർക്കാർ നൽകുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങിൽ സംസാരിച്ച സിൻഡിക്കേറ്റ് അംഗം എം. പ്രകാശൻ പറഞ്ഞു. േപ്രാ-വൈസ് ചാൻസലർ ടി. അശോകൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. വി.പി.പി. മുസ്തഫ എന്നിവർ സംസാരിച്ചു. ഡോ. ബാലചന്ദ്രൻ കീേഴാത്ത് സ്വാഗതവും പരീക്ഷാ കൺട്രോളർ ഡോ. ബാബു പി. ആേൻറാ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.