ജീവനക്കാരുടെ തമ്മിൽ തല്ലിനെതിരെ സിൻഡ​ിക്കേറ്റ്​ അംഗത്തി​െൻറ കൊട്ട്​

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ജീവനക്കാർ സംഘടനാവൈരത്തി​െൻറ പേരിൽ മാനസിക അകൽച്ച പാലിക്കുന്നതിനെതിരെ സിൻഡിക്കേറ്റ് അംഗത്തി​െൻറ കൊട്ട്. സർവകലാശാലയിൽ 100 പുതിയ അനധ്യാപക തസ്തികകൾ അനുവദിച്ച തീരുമാനത്തിൽ ആഹ്ലാദംപങ്കിടാൻ വൈസ് ചാൻസലർ വിളിച്ചുചേർത്ത മുഴുവൻ ജീവനക്കാരും പെങ്കടുത്ത യോഗത്തിലാണ് സിൻഡിക്കേറ്റ് അംഗം വി.പി.പി. മുസ്തഫ ജീവനക്കാർക്കെതിരെ തുറന്നടിച്ചത്. ഇരു സംഘടനയിൽപെട്ടവർ തമ്മിലുള്ള മാനസിക അകൽച്ച മറന്ന് ഒരേ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന ബോധ്യത്തിൽ ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രേമ സർവകലാശാലയുടെ പ്രവർത്തനം സുഗമമാവുകയുള്ളൂ. മറ്റേതൊരു പൊതുമേഖലാ സ്ഥാപനത്തിലും ഇല്ലാത്തവിധം കണ്ണൂർ സർവകലാശാലയിലെ ജീവനക്കാർ സംഘടനയുടെ പേരിൽ പരസ്പരം പോരടിക്കുന്നത് സർവകലാശാലയുടെ നല്ലരീതിയിലുള്ള മുന്നോട്ടുപോക്കിനെ ബാധിക്കും. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും സർവിസ് സംഘടനകളുണ്ടെങ്കിലും ജീവനക്കാർ മാനസികമായി അകലംപാലിക്കാറില്ല. വേറിട്ടുള്ള സംഘടനാ പ്രവർത്തനങ്ങൾക്കിടയിലും വർഷത്തിൽ ഒരിക്കലെങ്കിലും അവർ ഒരുമിച്ചുചേർന്ന് കുടുംബസംഗമംപോലുള്ള പരിപാടികൾ സംഘടപ്പിക്കാറുണ്ട്. എന്നാൽ, ഇവിടെ ജീവനക്കാരുടെ കുടുംബസംഗമം അതാത് സംഘടനകളിൽപെട്ടവരെ മാത്രം പെങ്കടുപ്പിച്ചാകുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സിൻഡിക്കേറ്റ് അംഗമായ തനിക്കും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെങ്കിലും സർവകലാശാലയിലെ ത​െൻറ പ്രവർത്തനം രാഷ്ട്രീയം വളർത്തുകയെന്നതെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷ ആഭിമുഖ്യമുള്ള സർവകലാശാല എംപ്ലോയീസ് യൂനിയ​െൻറയും വലതുപക്ഷ ആഭിമുഖ്യമുള്ള സർവകലാശാല സ്റ്റാഫ് ഒാർഗനൈസേഷനിലെയും പ്രവർത്തകരായ ജീവനക്കാർ പരസ്പരം പോരടിക്കുന്നതിനെതിരായാണ് സി.പി.എം ജില്ല കമ്മിറ്റി അംഗം കൂടിയായ വി.പി.പി. മുസ്തഫയുടെ പ്രതികരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.