കണ്ണൂർ: രാഷ്ട്രീയമണ്ഡലത്തിൽ വ്യത്യസ്ത ധ്രുവങ്ങളിലാണെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും കളിക്കളത്തിൽ ഒരുമിക്കുന്നു. കണ്ണൂർ സ്പോർട്ടിങ് ക്ലബിെൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച 3.30ന് കലക്ടറേറ്റ് മൈതാനത്തിൽ നടക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിെൻറ ഉദ്ഘാടനത്തിനാണ് നേതാക്കൾ ഒന്നിക്കുന്നത്. കണ്ണൂരിൽ സ്നേഹവും സൗഹൃദവും മടക്കിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്ടിങ് ക്ലബ് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഉൾപ്പെട്ട ടീമും ഉദ്യോഗസ്ഥരും വ്യവസായികളുമുൾപ്പെട്ട ടീമുമാണ് മത്സരിക്കുന്നത്. രാഷ്ട്രീയക്കാരുടെ ടീമിനെ നയിക്കുക മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ്. ടി.വി. രാജേഷ് എം.എൽ.എയാണ് ൈവസ് ക്യാപ്റ്റൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, യുവമോർച്ച വൈസ് പ്രസിഡൻറ് ബിജു ഏളക്കുഴി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. ഷക്കീൽ, ഡി.ൈവ.എഫ്.െഎ സംസ്ഥാന ജോയൻറ് സെക്രട്ടറി ബിജു കണ്ടക്കൈ, പ്രസ് ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവർ രാഷ്ട്രീയ-മാധ്യമ ടീമിനായി കളത്തിലിറങ്ങും. ജില്ല കലക്ടർ മിർ മുഹമ്മദലിയാണ് ഉദ്യോഗസ്ഥരുടെയും വ്യവസായികളുടെയും ടീമിെൻറ ക്യാപ്റ്റൻ. എസ്.പി ജി. ശിവവിക്രമാണ് ൈവസ് ക്യാപ്റ്റൻ. കിയാൽ എം.ഡിയും മുൻ കണ്ണൂർ കലക്ടറുമായ പി. ബാലകിരൺ, കെ.എ.പി ഫോർത്ത് ബറ്റാലിയൻ കമാൻഡൻറ് സഞ്ജയ് കുമാർ ഗുരുഡിൻ, സബ് കലക്ടർ എസ്. ചന്ദ്രശേഖർ, അസി. കലക്ടർ കെ. ആസിഫ്, എ.ഡി.എം മുഹമ്മദ് യൂസഫ്, കണ്ണൂർ കോർപറേഷൻ സെക്രട്ടറി പി. രാധാകൃഷ്ണൻ, വ്യവസായികളായ മഹേഷ്ചന്ദ്ര ബാലിഗ, കെ. വിനോദ് നാരായണൻ, സി.വി. ദീപക്, പി.പി. ഷമീം, എ.കെ. മുഹമ്മദ് റഫീഖ്, പി.കെ. മെഹബൂബ് തുടങ്ങിയവർ കലക്ടറുടെ ടീമിനായി കളത്തിലിറങ്ങും. പി.കെ. ശ്രീമതി എം.പി മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനങ്ങൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.