മഞ്ഞക്കാട്-, തിരുമേനി-, മുതുവം റോഡിനായി പ്രക്ഷോഭം തുടങ്ങും -ജനകീയ കമ്മിറ്റി ചെറുപുഴ: മഞ്ഞക്കാട്--തിരുമേനി--മുതുവം റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ ജനകീയ കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. അധികൃതരുടെ ഉറപ്പ് മാനിച്ച് ഫെബ്രുവരി 25ന് ശേഷം മാത്രമേ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തുടക്കമിടുകയുള്ളൂ. തിരുമേനി വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് മുള്ളന്‍മട അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വിജേഷ് പള്ളിക്കര, പഞ്ചായത്ത് മുന്‍ അംഗം വിസിലി കുര്യന്‍, തങ്കച്ചന്‍ കാവാലം, വില്‍സന്‍ ഇടക്കര, പരമേശ്വരന്‍ കൃഷ്ണകൃപ, സുനില്‍ കുമാര്‍ കിഴക്കേതുണ്ടിയില്‍, മാത്യു നെടുംതൊട്ടിയില്‍, ഷാജു കൂറ്റനാല്‍, പി.എം. സെബാസ്റ്റ്യന്‍, പ്രിന്‍സ് വെള്ളക്കട എന്നിവര്‍ സംസാരിച്ചു.പാടെ തകര്‍ന്ന ചെറുപുഴ -തിരുമേനി -മുതുവം റോഡില്‍ മഞ്ഞക്കാട് വരെയുള്ള ഭാഗം മലയോര ഹൈവേയുടെ ഭാഗമായി മെക്കാഡം ബിറ്റുമിന്‍ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഭാഗത്ത് മെക്കാഡം ടാറിങ്ങിന് രണ്ടുവര്‍ഷം മുമ്പ് അനുമതി ലഭിച്ചെങ്കിലും ഇതുവരെ സങ്കേതികാനുമതി ലഭിച്ചിട്ടില്ല. മഞ്ഞക്കാട് മുതല്‍ മുളപ്ര വരെയുള്ള ഒരുകിലോമീറ്റര്‍ മാത്രമേ അറ്റകുറ്റപ്പണി നടത്തിയിട്ടുള്ളൂ. മുളപ്ര മുതല്‍ മുതുവം വരെ റോഡ് പാേട തകര്‍ന്നിരിക്കുകയാണ്. 15 വര്‍ഷമായി റോഡ് റീടാറിങ് നടത്തിയിട്ട്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.