മഴ പെയ്താൽ കാൽനാടക്കുപോലും കഴിയാത്ത സ്ഥിതിയാണ് പയ്യന്നൂർ: എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ഏര്യം-വെള്ളക്കാട്-തെന്നം റോഡ് തകർന്ന് യാത്ര ദുരിതമാവുന്നു. പാത കുണ്ടുംകുഴിയും നിറഞ്ഞ് കാലം ഏറെയായെങ്കിലും അറ്റകുറ്റപ്പണി നടത്താൻ ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. സ്കൂൾബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. മഴപെയ്താൽ കാൽനടയാത്രക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. വെള്ളക്കാട് ദാറുസ്സലാം മസ്ജിദ് മുതൽ തെന്നംവരെയുള്ള രണ്ടു കിലോമീറ്റർ ദൂരം തകർന്ന് തരിപ്പണമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.