കാസര്‍കോട്: സി.പി.െഎ 23ാം പാര്‍ട്ടി കോണ്‍ഗ്രസിെൻറ മുന്നോടിയായുള്ള കാസര്‍കോട് ജില്ല സമ്മേളനം ഫെബ്രുവരി 11 മുതല്‍ 13 വരെ ചട്ടഞ്ചാലില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 11ന് വൈകീട്ട് ചട്ടഞ്ചാലില്‍ ബഹുജനറാലി നടക്കും. മൂന്ന് മണിക്ക് പൊയിനാച്ചിയില്‍ നിന്നും റെഡ് വളൻറിയര്‍ പരേഡ് ആരംഭിക്കും. പൊതുസമ്മേളനം സി.പി.െഎ ദേശീയ എക്‌സിക്യൂട്ടിവംഗം കെ.ഇ. ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. പ്രതിനിധി സമ്മേളനം ഫെബ്രുവരി 12,13 തീയതികളില്‍ തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ദേശീയ എക്‌സിക്യൂട്ടിവംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കയ്യൂരിലെ ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമരം കുറ്റിക്കോലിലെ പയന്തങ്ങാനം കൃഷ്ണന്‍ നായരുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും ബാനര്‍ രണ്ട് മണിക്ക് മടിക്കൈ കുഞ്ഞിക്കണ്ണെൻറ സ്മൃതി മണ്ഡപത്തില്‍ നിന്നും പുറപ്പെടും. പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള പതാക 10ന് രാവിലെ 9.30ന് മഞ്ചേശ്വരത്ത് ഡോ. സുബ്ബറാവുവിെൻറ സ്മൃതിമണ്ഡപത്തില്‍ നിന്നും കൊടിമരം രണ്ടുമണിക്ക് പെരുമ്പളയിലെ ഇ. കൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതിമണ്ഡപത്തില്‍നിന്നും ബാനര്‍ രാവിലെ 11 മണിക്ക് എളേരി പൊടോര കുഞ്ഞിരാമന്‍ നായരുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും പുറപ്പെടും. ആറ് ജാഥകളും വൈകീട്ട് നാലുമണിക്ക് 55ാം മൈലില്‍ കേന്ദ്രീകരിച്ച് പ്രകടനമായി ചട്ടഞ്ചാലിലെ പൊതുസമ്മേളന നഗരിയിൽ എത്തിച്ചേരും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സിലംഗം കെ.വി. കൃഷ്ണന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ടി. കൃഷ്ണന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി. രാജന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.