ഫാഷിസത്തിനെതിരെ മതേതര ഐക്യനിര ശക്തിപ്പെടണം -^എം.ഐ. അബ്​ദുൽ അസീസ്

ഫാഷിസത്തിനെതിരെ മതേതര ഐക്യനിര ശക്തിപ്പെടണം --എം.ഐ. അബ്ദുൽ അസീസ് കാസർകോട്: സംഘ്പരിവാർ ഫാഷിസത്തിനെതിരെ മതേതര ഐക്യനിര ശക്തിപ്പെടണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ ഫാഷിസത്തിനെതിരെ സി.പി.എമ്മിേൻറത് സത്യസന്ധമായ നിലപാടാണെങ്കിൽ അവർ മതേതര സഖ്യത്തി​െൻറ ഭാഗമാവണം. മൃദുഹിന്ദുത്വമാണ് നിലപാടെങ്കിൽ അധികാര കേന്ദ്രങ്ങളിൽനിന്നും വലിച്ചെറിയപ്പെട്ട കോൺഗ്രസി​െൻറ ഗതി വരും. മുഴുവൻ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് ഫാഷിസത്തിനെതിരെ മതേതര സമൂഹം ഇപ്പോൾ ഐക്യപ്പെട്ടില്ലെങ്കിൽ പിന്നീട് രാജ്യം ഏകാധിപത്യത്തിനും സമഗ്രാധിപത്യത്തിനും കീഴിലായതിനുശേഷം ദുഃഖിക്കേണ്ടിവരും. ഫാഷിസത്തിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന ചിലരുടെ രീതി സംഘ്പരിവാറിന് അവരുടെ പന്തിയിൽ തന്നെ ഭക്ഷണം വിളമ്പുന്നതിന് തുല്യമാണ്. ജനാധിപത്യത്തിനും നിയമത്തിനും അനുസരിച്ച് പ്രതിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് കെ. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. എം.എച്ച്. സീതി, ബി.കെ. മുഹമ്മദ്കുഞ്ഞി, സക്കീന അക്ബർ, കെ.പി. ഖലീലുറഹ്മാൻ, അബൂത്വായി, പി.എ. മൊയ്തു, സി.എ. യൂസുഫ്, അബ്ദുൽ ജബ്ബാർ ആലങ്കോൾ, പി.സി. മുർഷിദ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അഷറഫ് ബായാർ സ്വാഗതവും മൊയ്തീൻ കുഞ്ഞി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.