േ​ട്രഡ്​ യൂനിയൻ സംയുക്ത സമിതി ധർണ

കണ്ണൂർ: കേന്ദ്ര സർക്കാറി​െൻറ നവ ഉദാരവത്കരണ നയങ്ങൾക്കും സ്വകാര്യവത്കരണത്തിനുമെതിരെ ട്രേഡ് യൂനിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഹെഡ് പോസ്റ്റ് ഒാഫിസ് മാർച്ചും ധർണയും നടത്തി. കേന്ദ്ര സർക്കാറി​െൻറ തൊഴിലാളിദ്രോഹ നടപടി അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള നടപടിയിൽനിന്ന് പിന്മാറുക, പൊതുവിതരണം കാര്യക്ഷമമാക്കുക, തൊഴിലാളിവിരുദ്ധ തൊഴിൽനിയമ ഭേദഗതി പിൻവലിക്കുക, മിനിമം വേതനം 18000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ വി.വി. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രന്‍, കെ. മനോഹരൻ, താവം ബാലകൃഷ്ണന്‍, എം.എ. കരീം, ആലിക്കുഞ്ഞി പന്നിയൂർ, എം. ഉണ്ണികൃഷ്ണന്‍, എം.െക. ജയരാജൻ, കെ. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.