പഞ്ചായത്ത് പ്രസിഡൻറ്​ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്​റ്റിൽ

മംഗളൂരു: കൊക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ, െഡവലപ്മ​െൻറ് ഓഫിസർ പുരുഷോത്തമൻ എന്നിവരെ കൈക്കൂലി വാങ്ങുന്നതിനിടെ ആൻറി കറപ്ഷൻ ബ്യൂറോ അധികൃതർ അറസ്റ്റ് ചെയ്തു. അംഗീകൃത കരാറുകാരൻ ഉമ്മറിൽ നിന്നാണ് 35000 രൂപ കൈക്കൂലി വാങ്ങിയത്. ഭൂഗർഭ അഴുക്കുചാൽ നിർമിച്ചതി​െൻറ 5.50 ലക്ഷം രൂപയുടെ ബിൽ പാസാക്കണമെങ്കിൽ കൈക്കൂലി ലഭിക്കണമെന്ന് ശഠിച്ചതോടെ കരാറുകാരൻ എ.സി.ബിക്ക് പരാതി നൽകുകയായിരുന്നു. ഡിവൈ.എസ്.പി സുധീർ എം.ഹെഗ്ഡേയുടെ നേതൃത്വത്തിൽ ഒരുക്കിയ കെണിയിൽ ഇരുവരും വീഴുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.