സഹകരണ കോൺഗ്രസ്​: കൊടിമര ജാഥ മഞ്ചേശ്വരത്ത്​ നാളെ തുടങ്ങും

കാസർകോട്: കണ്ണൂരിൽ ഫെബ്രുവരി 10 മുതൽ 12 വരെ നടക്കുന്ന സഹകരണ കോൺഗ്രസ് നഗരിയിലേക്കുള്ള കൊടിമരജാഥ മഞ്ചേശ്വരം ഹൊസങ്കടിയിൽനിന്ന് വ്യാഴാഴ്ച തുടങ്ങും. നിക്ഷേപ ഗ്യാരൻറി പദ്ധതി വൈസ് ചെയർമാൻ പി. ഹരീന്ദ്രൻ നായകനും കാസർകോട് സഹകരണ സംഘം അസി. രജിസ്ട്രാർ കെ. ജയചന്ദ്രൻ മാനേജറുമായുള്ള കൊടിമരജാഥ രാവിലെ ഒമ്പതിന് പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തി​െൻറ പ്രചാരണാർഥം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഹൊസങ്കടിയിൽ വിളംബര ജാഥ നടത്തുമെന്നും സഹകരണ സംഘം ജോ. രജിസ്ട്രാർ പി. റഹീം വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ സഹകരണ രംഗത്ത് സമഗ്രമായ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എട്ടാമത് സഹകരണ കോൺഗ്രസ് കണ്ണൂരിൽ നടക്കുന്നത്. 3000 പ്രതിനിധികൾ പങ്കെടുക്കുന്ന സഹകരണ കോൺഗ്രസ് ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സെമിനാറുകൾ, ദക്ഷിണേന്ത്യയിലെ സഹകരണ വകുപ്പ് മന്ത്രിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗഹൃദ സമ്മേളനം എന്നിവയും നടക്കും. സമാപന ദിവസമായ 12-ന് ഒരു ലക്ഷം സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും. വാർത്തസമ്മേളനത്തിൽ അസി. രജിസ്ട്രാർമാരായ കെ. ജയചന്ദ്രൻ, വി. ചന്ദ്രൻ, കെ. മുരളീധരൻ, സംഘാടകസമിതി ഭാരവാഹികളായ കെ.ആർ. ജയാനന്ദ, കെ.വി. മനോജ്കുമാർ, കെ.സി. സതീഷ്, പി.കെ. വിനോദ്കുമാർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.