പുഴയിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

പഴയങ്ങാടി: മാടായി വാടിക്കൽ ബോട്ടുജെട്ടിയിൽ പുഴയിൽ വീണ് കാണാതായ ഉസ്സ​െൻറ വളപ്പിൽ അബ്ദുന്നാസറി​െൻറ (45) മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ വാടിക്കലിനും പഴയങ്ങാടിക്കും മധ്യേ സുൽത്താൻ തോടിന് സമീപം പുഴയിൽ ഉച്ച രേണ്ടാടെയാണ് മൃതദേഹം കണ്ടെത്തിയത്. മാടായി വാടിക്കലിലെ കോഴിക്കടയിൽ ജോലിചെയ്യുന്ന നാസർ തിങ്കളാഴ്ച രാത്രി 7.45ഓടെ വാടിക്കൽ ബോട്ടുജെട്ടിയിൽനിന്ന് ഇറങ്ങി കാൽ കഴുകുന്നതിനിടയിൽ വഴുതിവീഴുകയായിരുന്നു. ശബ്ദംകേട്ട് പരിസരവാസികൾ ഓടിയെത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ്, ഫയർ ഫോഴ്സ്, നാട്ടുകാർ, മുങ്ങൽ വിദഗ്ധർ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെ ആരംഭിച്ച തിരച്ചിൽ ചൊവ്വാഴ്ച പുലർച്ച രണ്ടുവരെ തുടർന്നെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ എട്ടിന് നാട്ടകാരും ഒമ്പതോടെ ഫയർഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് ആറോടെ മാട്ടൂൽ നോർത്ത് മൂസക്കാൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. പരേതനായ വേളാപുരത്ത് മുഹമ്മദ് കുഞ്ഞി-യു.വി. ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ:- നഫീസ (ആലക്കോട്), സഹോദരൻ: മുസമ്മിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.