ഇരിട്ടി: കീഴൂർ തെരു കാവൂട്ടുപറമ്പ് ഗണപതി മഹാദേവ ക്ഷേത്ര മഹോത്സവം ബുധനാഴ്ച മുതൽ 14 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിെൻറയും സമുദായ തന്ത്രി ഡോ. വിനായക ചന്ദ്ര ദീക്ഷിതരുടെയും കാർമികത്വത്തിൽ ചടങ്ങുകൾ നടക്കും. ഇന്ന് ലക്ഷം ദീപസമർപ്പണം നടക്കും. എട്ടിന് വൈകീട്ട് കലവറ നിറക്കൽ. തുടർന്ന് ആറുമണിക്ക് ഉന്നത വിജയികളെ ആദരിക്കലും സാംസ്കാരിക സമ്മേളനവും നടക്കും. സാംസ്കാരിക സമ്മേളനം എം.ജി കോളജ് പ്രിൻസിപ്പൽ ഡോ. എം.ജെ. മാത്യു ഉദ്ഘാടനം ചെയ്യും. ഒമ്പതിന് രാവിലെ 10ന് നടക്കുന്ന കുടുംബസംഗമത്തിൽ മഹിള ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ ടീച്ചറുടെ പ്രഭാഷണം, വൈകീട്ട് 6.30ന് സാംസ്കാരിക സമ്മേളനം, രാജേഷ് വാര്യരുടെ പ്രഭാഷണം, കലാമണ്ഡലം നിഖിലിെൻറ ഓട്ടൻതുള്ളൽ, തിരുവാതിരക്കളി, 10ന് രാവിലെ അയ്യങ്കാവിൽ പ്രതിഷ്ഠാദിന പൂജകൾ, വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനത്തിൽ വി.കെ. സുരേഷ്ബാബു ചിറ്റാരിപ്പറമ്പിെൻറ പ്രഭാഷണം, രാത്രി ഒമ്പതിന് ഹാസ്യ സംഗീതനിശ, 11ന് രാവിലെ ഏഴിന് നവകപൂജ, 11ന് സഹസ്രാഭിഷേകം, ഉച്ചക്ക് രണ്ടു മണിക്ക് തേങ്ങമുട്ട്, 12ന് രാവിലെ സംക്രമപൂജ, ഒരു മണിക്ക് പകൽവിളക്ക്, ശിവരാത്രി ദിവസമായ 13ന് വിശേഷാൽ പൂജകൾ. 14ന് പേനപ്പാറ ഭാഗവതിക്കാവിൽ നടക്കുന്ന കലശപൂജയോടെ ഉത്സവം സമാപിക്കും. വാർത്തസമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കെ. ശിവശങ്കരൻ, സെക്രട്ടറി പ്രകാശൻ കൊമ്മേരി, ഉത്സവ കമ്മിറ്റി ചെയർമാൻ വി. ശ്രീധരൻ, കൺവീനർ സി. രാധാകൃഷ്ണൻ, സത്യൻ കൊമ്മേരി, എൻ. രതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.