ഡോ. ഹെർമൻ ഗുണ്ടർട്ട് അവാർഡ് പി. മനൂപിന്​

തലശ്ശേരി: തലശ്ശേരി പ്രസ്ഫോറം മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റി​െൻറ സഹകരണത്തോടെ ഏർപ്പെടുത്തിയ എട്ടാമത് ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക പത്രപ്രവർത്തക അവാർഡ് 'മാധ്യമം' ശ്രീകണ്ഠപുരം പ്രാദേശിക ലേഖകൻ പി. മനൂപിന്. 2017 മേയ് എട്ടിന് 'മാധ്യമം' കണ്ണൂർ പതിപ്പിൽ 'കണ്ണൂർ ലൈവ്' പേജിൽ പ്രസിദ്ധീകരിച്ച 'വിലയുണ്ട്... വിളവില്ല' എന്ന ഫീച്ചറാണ് മനൂപിനെ അവാർഡിന് അർഹനാക്കിയത്. കശുമാവിൻതോട്ടങ്ങളിൽ പ്രതീക്ഷിച്ച വിളവ് ലഭിക്കാതിരുന്നതോടെ കടക്കെണിയിലായ കശുവണ്ടി കർഷകരെക്കുറിച്ചായിരുന്നു ലേഖനം. കെ.കെ. മാരാർ, പ്രഫ. എ.പി. സുബൈർ, ഫാ. ജി.എസ്. ഫ്രാൻസിസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 5001 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് െഫബ്രുവരി ഒമ്പതിന് രാവിലെ 11ന് പ്രസ്ഫോറം ഹാളിൽവെച്ച് തലശ്ശേരി എ.എസ്.പി ചൈത്ര തേരേസ ജോൺ സമ്മാനിക്കും. ശ്രീകണ്ഠപുരം ചെങ്ങളായി സ്വദേശിയാണ് മനൂപ്. ഭാര്യ: സന്ധ്യ. മകൾ: തന്മയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.