ഹാജി റോഡിലെ ശുചിമുറി പൊളിച്ചിട്ട് ആറുമാസം; തിരിഞ്ഞുനോക്കാതെ കോർപറേഷൻ

കണ്ണൂർ: ജീർണാവസ്ഥയിലായ ശുചിമുറി പുതുക്കിപ്പണിതുതരാമെന്ന് വാഗ്ദാനംചെയ്ത് ആറുമാസം മുമ്പ് പൊളിക്കുമ്പോൾ ഇങ്ങനെയൊരു പണികിട്ടുമെന്ന് ഹാജി റോഡിലെയും പരിസരത്തെയും വ്യാപാരികളും പൊതുജനവും കരുതിയിരുന്നില്ല. ശുചിമുറി പൊളിച്ചിട്ടനിലയിൽ ആറുമാസമായി. ഇപ്പോൾ കരാറുകാരനെയും കാണാനില്ല, കോർപറേഷൻ അധികൃതരെയും ഈവഴിക്ക് കാണാനില്ല. നഗരത്തിൽ ഏറെ ജനത്തിരക്ക് അനുഭവപ്പെടുന്ന ഇവിടെ ശുചിമുറിയില്ലാത്തത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കച്ചവടക്കാരും ചുമട്ടുതൊഴിലാളികളും ഉൾപ്പെടെയുള്ളവർ പ്രാഥമിക ആവശ്യങ്ങൾക്കായി ഒാേട്ടാപിടിച്ച് പുതിയ ബസ്സ്റ്റാൻഡിലാണ് അഭയം പ്രാപിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ആശ്രയിക്കുന്നവരും നിരവധിയാണ്. ഇവിടെ രണ്ട് വ്യാപാരസ്ഥാപനം ഉൾപ്പെടുന്ന കോർപറേഷൻ ഉടമസ്ഥതയിലെ ശുചിമുറി കെട്ടിടം പൊളിച്ച് പുനർനിർമിക്കാൻ കഴിഞ്ഞ ബജറ്റിലാണ് 25 ലക്ഷം രൂപ വകയിരുത്തിയത്. ആറുമാസം മുമ്പ് ടെൻഡർ നൽകി. എന്നാൽ, കരാറുകാരൻ പാതി പൊളിച്ചതല്ലാതെ മറ്റൊരു നീക്കവുമുണ്ടായില്ല. തുക പോരെന്ന് പറഞ്ഞ് കരാറുകാരൻ നിർമാണം പാതിവഴിയിൽ നിർത്തുകയായിരുന്നു. തുടർനടപടിക്ക് കോർപറേഷൻ അധികൃതരും നടപടിയെടുത്തില്ല. കോർപറേഷ​െൻറ തികഞ്ഞ അനാസ്ഥയിൽ കടുത്ത പ്രതിഷേധമാണുയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.