tv പൊടിയിൽ മുങ്ങി ചെങ്ങളായി ^മുങ്ങം റോഡ്

tv പൊടിയിൽ മുങ്ങി ചെങ്ങളായി -മുങ്ങം റോഡ് ശ്രീകണ്ഠപുരം: ചെങ്ങളായി -- മുങ്ങം റോഡ് പ്രവൃത്തി പാതിവഴിയിലായതോടെ പൊടിയിൽ കുളിച്ച് ജനങ്ങൾ. മാസങ്ങൾക്ക് മുമ്പ് ജില്ല പഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപകൊണ്ട് ചെങ്ങളായിയിൽനിന്ന് കൊവ്വപുറം വരെ റോഡുയർത്തൽ പണി നാമമാത്രമായി നടത്തി. ഒട്ടേറെ ആക്ഷേപങ്ങൾ ഈ പ്രവൃത്തിക്കെതിരെ ഉയർന്നിട്ടുണ്ട്. മണ്ണിട്ടുയർത്തിയശേഷം മറ്റു പണികളും നടന്നില്ല. പൊടിശല്യം രൂക്ഷമായതോടെ ജനങ്ങൾ ദുരിതത്തിലുമായി. ടാർചെയ്യാൻ ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കെ.സി. ജോസഫ് എം.എൽ.എയുടെ ഫണ്ടിൽനിന്ന് 40 ലക്ഷവും ചെങ്ങളായി പഞ്ചായത്ത് 16 ലക്ഷവും അനുവദിച്ചെങ്കിലും മണ്ണിട്ടുയർത്തിയതിനു ശേഷമുള്ള ഭാഗത്തെ റോഡ് ടാറിങ്ങിനാണ് ആ തുകയെന്നാണ് വിശദീകരണം. ജില്ല പഞ്ചായത്ത് വീണ്ടും 40 ലക്ഷം കൂടി നൽകുമെന്നറിയിച്ചിട്ടുണ്ടെങ്കിലും അതും നിലവിലെ റോഡുയർത്തിയ സ്ഥലത്തെ ടാറിങ്ങിന് ഉപയോഗിക്കാനാവില്ലെന്നാണറിയുന്നത്. ഇങ്ങനെ പോയാൽ മഴക്കാലത്ത് വൻദുരിതമാണ് ഈ റോഡിൽ ഉണ്ടാവുക. അടിയന്തരമായി ടാറിങ് നടത്തി പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.