മാഹി: സബർമതി ഇന്നവേഷൻ ആൻഡ് റിസർച് ഫൗണ്ടേഷൻ സംഘടിപ്പിച്ച ബാല കായികമേളയിൽ ഗവ. എൽ.പി സ്കൂൾ മൂലക്കടവ് ഓവറോൾ ചാമ്പ്യൻഷിപ് നേടി. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി സർക്കാർതലത്തിൽ കായികമേളകൾ സംഘടിപ്പിക്കാറുണ്ടെങ്കിലും എൽ.പി വിദ്യാർഥികൾക്കായി ആദ്യമായാണ് മേള നടത്തിയത്. മാഹിയിലെ 27 സ്കൂളുകളിൽനിന്നായി 600 കായികപ്രതിഭകളാണ് മേളയിൽ പങ്കെടുത്തത്. ഒന്നും രണ്ടും ക്ലാസുകളിലെ ഗ്രൂപ്പിൽ ഗവ. എൽ.പി സ്കൂൾ പാറക്കലും മൂന്നും നാലും ഗ്രൂപ്പിലെ മത്സരത്തിൽ ഗവ. എൽ.പി സ്കൂൾ മൂലക്കടവും അഞ്ചാം തരത്തിലെ ഗ്രൂപ്പിൽ ഉസ്മാൻ ഗവ. ഹൈസ്കൂൾ ചാലക്കരയും ചാമ്പ്യന്മാരായി. പി.പി. അഭിനന്ദ് (ഗവ. എൽ.പി മാഹി), അമയ (ഗവ. എൽ.പി പാറക്കൽ), ഹബീബ് മുഹമ്മദ് (ഗവ. എൽ.പി ചെറുകല്ലായി), ശിവാനി (ഗവ. എൽ.പി മൂലക്കടവ്) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. പുതുച്ചേരി സംസ്ഥാനത്തിെൻറ ഡൽഹി പ്രതിനിധിയും ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറുമായ എ. ജോൺ കുമാർ കായികമേള ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ രക്ഷാധികാരിയും മുൻ ആഭ്യന്തരമന്ത്രിയുമായ ഇ. വത്സരാജ് അധ്യക്ഷത വഹിച്ചു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ എന്നിവർ സംസാരിച്ചു. കല്ലാട്ട് പ്രേമൻ സ്വാഗതവും പി.സി. ദിവാനന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു. സമാപനസമ്മേളനം മാഹി സി.ഇ.ഒ ഇൻ ചാർജ് ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി ആയുർവേദ കോളജ് എ.ഇ.ഒ പ്രദീപ് കുമാർ മുഖ്യാതിഥിയായി. എ.വി. അരുൺ അധ്യക്ഷത വഹിച്ചു. ജിജേഷ് ചാമേരി, ശ്രീജേഷ് പള്ളൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.