ജനത സൊസൈറ്റിക്ക്​ 50 ലക്ഷം, താലൂക്ക് ആശുപത്രിയില്‍ ഡീ അഡിക്​ഷന്‍ സെൻറര്‍ ബജറ്റില്‍ പയ്യന്നൂരിനും കൈനിറയെ

പയ്യന്നൂര്‍: 2018 -19 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പയ്യന്നൂര്‍ മണ്ഡലത്തിനും കൈനിറയെ പദ്ധതികള്‍. പയ്യന്നൂരി‍​െൻറ പരമ്പരാഗത തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്നതാണ് മിക്ക പദ്ധതികളും. പയ്യന്നൂര്‍ ഫിഷറീസ് സര്‍വകലാശാല ഉപകേന്ദ്രത്തിന് അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു കോടി, പയ്യന്നൂര്‍ ഖാദി കേന്ദ്രത്തി‍​െൻറ ഗാര്‍മ​െൻറ്സ് ഡിവിഷന്‍ നവീകരണത്തിന് 50 ലക്ഷം, വെള്ളൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റിയുടെ വൈവിധ്യവത്കരണത്തിന് 50 ലക്ഷം എന്നിങ്ങനെ അനുവദിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡീ അഡിക്ഷന്‍ സ​െൻറര്‍ അനുവദിച്ചു. ലഹരിക്കടിപ്പെട്ടവരെ വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് പദ്ധതിയുടെ ലക്ഷ്യം. എക്സൈസി​െൻറയും പൊലീസി​െൻറയും ശ്രദ്ധയില്‍പ്പെടുന്ന മയക്കുമരുന്നിന് അടിപ്പെട്ടവരെ ഡീ അഡിക്ഷന്‍ സ​െൻററിലെത്തിച്ച് ചികിത്സക്ക് സൗകര്യമൊരുക്കും. തൃക്കരിപ്പൂര്‍- മാത്തില്‍ റോഡ്‌, ആലപ്പടമ്പ -പേരൂല്‍ -മാതമംഗലം റോഡ്‌, കുപ്പിത്തോട് - കട്ടച്ചേരി - പലിയെരിക്കൊവ്വല്‍ -കൂക്കാനം -പുത്തൂര്‍ പടിഞ്ഞാറെക്കര റോഡ്‌, പുറക്കുന്ന് - കാനായി -നരീക്കാംവള്ളി റോഡ്‌, പയ്യന്നൂര്‍ -അന്നൂര്‍ -വെള്ളൂര്‍ റോഡ്‌, പയ്യന്നൂര്‍ -തായിനേരി-കാര-തലിച്ചാലം റോഡ്‌, എന്‍.എച്ച് 17 --പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ്‌, ഏഴിമല ടോപ്പ് റോഡ്‌, അപ്രോച്ച് റോഡ്‌, കവ്വായി റോഡ്‌, പെരുമ്പ- പയ്യന്നൂര്‍ --കരിഞ്ചാമുണ്ഡി ക്ഷേത്രം -രാമന്തളി-നേവല്‍ അക്കാദമി റോഡ്‌, പയ്യന്നൂര്‍ സൗത്ത് ബസാര്‍ കണ്ടങ്കാളി--കുറുംകടവ് -പുന്നക്കടവ് റോഡ്‌, അരവഞ്ചാല്‍ -പുറക്കുന്ന്‍ - മാതമംഗലം റോഡ്‌, പുന്നക്കടവ് - വടക്കുമ്പാട്-മൂരിക്കോട് റോഡ്‌, പെരുമ്പ -കരിഞ്ചാമുണ്ഡി -ചന്ത റോഡ്‌, കണ്ണങ്ങാട് -ഓടമുട്ട് റോഡ്‌, താബോര്‍-തിരുമേനി -റോഡ്‌, രയരോം-മൂന്നാംകുന്ന്‍ -പ്രാപൊയില്‍ റോഡ്‌, ഉദയഗിരി- അരിവിളഞ്ഞപൊയില്‍-ജോസ്ഗിരി റോഡ്‌, രാമന്തളി ഹൈസ്കൂള്‍-കുന്നരു റോഡ്‌, പുന്നക്കടവ്-കുന്നരു-പാലക്കോട് റോഡ്‌, വെള്ളൂര്‍ -പാടിയോട്ടുചാല്‍-പുളിങ്ങോം -ഉമയൻചാൽ, വടവന്തൂര്‍പാലം പുനര്‍നിർമാണം, കുഞ്ഞിതോട്ടം പാലം, പാടിപ്പുഴ പാലം നിർമാണം, പെരുമ്പ പാലത്തിനു സമാന്തരമായി പെരുമ്പ പുഴക്ക് പാലം, ചങ്കൂരിച്ചാൽ പാലം, കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തില്‍ കരിങ്കുഴിയിൽ തോടിന് കുറുകെ പാലത്തോടുകൂടിയ റഗുലേറ്റർ നിർമാണം, കരിവെള്ളൂര്‍ -പെരളം പഞ്ചായത്തില്‍ ചാല്യപ്പള്ളി ഉപ്പുവെള്ള പ്രതിരോധ ബണ്ട് അറ്റകുറ്റപ്പണികൾ, പെരിങ്ങോം ഫയര്‍ സ്റ്റേഷന്‍ കെട്ടിടനിര്‍മാണം, പയ്യന്നൂർ സബ് ട്രഷറിക്ക് പുതിയ കെട്ടിട നിർമാണം, ചെറുപുഴ സബ് ട്രഷറിക്ക് പുതിയ കെട്ടിട നിർമാണം, പയ്യന്നൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് പുതിയ ബ്ലോക്ക്‌ നിർമാണം, വെള്ളൂര്‍, പയ്യന്നൂര്‍, തിരുമേനി എന്നീ വില്ലേജ് ഓഫിസുകള്‍ക്ക് പുതിയ കെട്ടിട നിര്‍മാണം, പെരിങ്ങോം ഗവ. ഐ.ടി.ഐ കെട്ടിട നിര്‍മാണം (രണ്ടാം ഘട്ടം), പെരിങ്ങോം ഫയർസ്റ്റേഷന്‍ സ്റ്റാഫ്‌ ക്വാര്‍േട്ടഴ്സ് നിര്‍മാണം, കരിവെള്ളൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത്‌ സ​െൻററിന് കെട്ടിടം, പയ്യന്നൂര്‍ ബ്ലോക്ക്‌ ഓഫിസ് കെട്ടിട നിർമാണം (രണ്ടാം ഘട്ടം), ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടം,പയ്യന്നൂര്‍ കോടതി സമുച്ചയം,ഏച്ചിലാംവയല്‍ പബ്ലിക് ഓഫിസ് കോംപ്ലക്സ്, പയ്യന്നൂര്‍ എ. കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടം, രാമന്തളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടം, മാത്തില്‍ എം.വി.എം. കുഞ്ഞി വിഷ്ണു നമ്പീശന്‍ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടം, വെള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടം, പെരിങ്ങോം ഹയര്‍ സെക്കൻഡറി സ്കൂള്‍ പുതിയ കെട്ടിടം, കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടം, തിരുമേനി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടം, വയക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടം, ഷേണായി സ്മാരക ഹയര്‍ സെക്കൻഡറി സ്കൂള്‍ കണ്ടങ്കാളി പുതിയ കെട്ടിട നിർമാണം, കോറോം ഹയര്‍ സെക്കൻഡറി സ്കൂള്‍ പുതിയ കെട്ടിട നിർമാണം എന്നീ 50 പദ്ധതികള്‍ക്ക് ടോക്കണ്‍ പ്രൊവിഷനും അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.