പെരിങ്ങത്തൂർ: കഴിഞ്ഞദിവസം പുല്ലൂക്കരയിൽ ഉണ്ടായ സി.പി.എം-ലീഗ് സംഘർഷത്തിന് അയവ്. പെരിങ്ങളത്ത് സി.പി.എം പ്രഖ്യാപിച്ച ഹർത്താൽ പൂർണമായിരുന്നു. അതിനിടെ, ബുനാഴ്ച രാത്രി മുക്കിൽപീടികയിലെ സി.പി.എം പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫിസിനും പുല്ലൂക്കരയിലെ ലീഗ് ഓഫിസിനും കൊച്ചിയങ്ങാടിയിലെ ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ഓഫിസിനും നേരെ ആക്രമണമുണ്ടായി. പുല്ലൂക്കര ചാംപറമ്പത്ത് ഹസീനയുടെ വീടിന് ബോംെബറിഞ്ഞു. ഗ്രിൽസിനും ജനലുകൾക്കും കേടുപാട് സംഭവിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, പി. ഹരീന്ദ്രൻ എന്നിവർ അക്രമം നടന്ന പാർട്ടി ഓഫിസുകൾ സന്ദർശിച്ചു. ലീഗ് പ്രവർത്തകരുടെ പരാതിയിൽ സി.പി.എം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് ചൊക്ലി െപാലീസ് കേസെടുത്തു. സി.പി.എം ഓഫിസിനു നേരെ നടന്ന അക്രമത്തിൽ ലീഗ് പ്രവർത്തകർെക്കതിരെയും കേസെടുത്തു. സ്ഥലത്ത് തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണിെൻറ നേതൃത്വത്തിൽ െപാലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.