കണ്ണൂർ: സൈൻ പ്രിൻറിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ല സമ്മേളനം ഫെബ്രുവരി നാലിന് കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. കോർപറേഷൻ മേയർ ഇ.പി. ലത മുഖ്യാതിഥിയായിരിക്കും. ഫ്രീഡം ഫ്രം വേസ്റ്റ് എന്ന വിഷയത്തിൽ കണ്ണൂർ ശുചിത്വമിഷൻ അസി. കോഒാഡിനേറ്റർ സുരേഷ് കസ്തൂരി ക്ലാസെടുക്കും. വിവിധമേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ചവരെയും കേന്ദ്ര-സംസ്ഥാനസർക്കാർ അവാർഡ് ജേതാക്കളെയും ചടങ്ങിൽ ആദരിക്കും. ജില്ല ഭരണകൂടത്തിെൻറ ഗ്രീൻ േപ്രാട്ടോകോളിന് സമ്പൂർണ പിന്തുണ നൽകുന്നതായും സംഘാടകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ. മനോഹരൻ, എം.വി. പ്രസാദ്, കാവ്യേഷ് പുന്നാട്, രജിൽരാജ്, സുകേഷ്ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.