കണ്ണൂർ: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദിെൻറ ഒന്നാം ചരമവാർഷികേത്താടനുബന്ധിച്ച് മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റി അനുസ്മരണ സമ്മേളനവും രാഷ്ട്രീയ സെമിനാറും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച ടൗൺസ്ക്വയറിലാണ് പരിപാടി. രാവിലെ ഒമ്പതിന് ഇ. അഹമ്മദിെൻറ ലോകരാജ്യങ്ങളിലെ തലവന്മാരുമായുള്ള കൂടിക്കാഴ്ച, ഐക്യരാഷ്ട്രസഭയടക്കമുള്ള അന്താരാഷ്ട്രവേദികളിലെ സാന്നിധ്യം, പ്രധാന പരിപാടികൾ ഉൾെപ്പടെയുള്ള ഓർമകൾ അയവിറക്കുന്ന ചരിത്ര ഫോട്ടോപ്രദർശനം മകൻ റയീസ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇന്ത്യ-2019 എന്ന വിഷയത്ത ആസ്പദമാക്കിയുള്ള സെമിനാർ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് അനുസ്മരണസമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ കെ.പി. താഹിർ, ഫാറൂഖ്് വട്ടെപ്പായിൽ, സി. സമീർ, പി.സി. അഹമ്മദ്കുട്ടി, അഷറഫ്ബംഗാളി മുഹല്ല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.