പയ്യന്നൂർ: സംസ്കൃത വ്യാകരണ പണ്ഡിതൻ ഒ.കെ. മുൻഷി അനുസ്മരണവും മുൻഷിയുടെ പേരിൽ എ.കെ. കൃഷ്ണൻ സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് ദാനവും തുമ്പക്കൊവ്വൽ എ.കെ.പി. ഓറിയൻറൽ റിസർച് ആൻഡ് പബ്ലിക് ലൈബ്രറിയിൽ നടന്നു. വിദ്വാൻ എ.കെ. കൃഷ്ണൻ സ്മാരകസമിതിയും എ.കെ.പി ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം സംസ്കൃത കോളജ് പ്രിൻസിപ്പൽ ഡോ. കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനവും അവാർഡ്ദാനവും നിർവഹിച്ചു. സ്മാരകസമിതി ചെയർമാൻ പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഡോ. സി.എച്ച്. സുരേന്ദ്രൻ നമ്പ്യാർ അനുസ്മരണ ഭാഷണവും ഡോ. കെ. വിഷ്ണുനമ്പൂതിരി ആദരഭാഷണവും നടത്തി. സദനം നാരായണൻ സ്വാഗതവും പി. പത്മനാഭൻ നന്ദിയും പറഞ്ഞു. വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി മറുപടിഭാഷണം നടത്തി. തുടർന്ന് അക്ഷരശ്ലോക സദസ്സും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.