പെട്രോൾ: വേതനവർധനയിൽ അപാകതയെന്ന് തൊഴിലാളികൾ

മാഹി: മാഹി മേഖലയിലെ പെട്രോൾപമ്പുകളിൽ ശമ്പളപരിഷ്കരണം നടത്തിയതിൽ അപാകതകളുള്ളതായി ഒരുവിഭാഗം തൊഴിലാളികൾ. എണ്ണക്കമ്പനികളുടെ നിർദേശപ്രകാരം മാഹിയിലെ പമ്പ് ജീവനക്കാരുടെ മിനിമം വേതനം കഴിഞ്ഞ നവംബറിൽ 9500ൽനിന്ന് 12,221 രൂപയാക്കി വർധിപ്പിച്ചിരുന്നു. ചട്ടപ്രകാരം ഒരുവർഷം സർവിസ് പൂർത്തിയാക്കിയ തൊഴിലാളിക്ക് വർധിപ്പിക്കേണ്ട വേതനം മൂന്നുമാസം മാത്രം സർവിസുള്ളവർക്കുകൂടി വർധിപ്പിച്ച് സീനിയർ തൊഴിലാളികളെ തഴഞ്ഞതിൽ പ്രതിഷേധം ഉയരുകയാണ്. മാഹി ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ പമ്പുടമകളും യൂനിയൻ നേതാക്കളും സടത്തിയ ചർച്ചയിൽ മിനിമം വേതനം മാത്രം വർധിപ്പിച്ച് സീനിയർ തൊഴിലാളികളുടെ പ്രശ്നം ജനുവരിയിൽ ചർച്ചചെയ്യാമെന്ന ധാരണയിൽ പിരിയുകയായിരുന്നു. എന്നാൽ, ജനുവരി കഴിഞ്ഞിട്ടും യൂനിയൻ നേതാക്കളുൾെപ്പടെയുള്ളവർ മൗനം പാലിക്കുന്നതിൽ സീനിയർ തൊഴിലാളികൾ പ്രതിഷേധത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.