ശ്യാമപ്രസാദ് വധം എൻ.െഎ.എ അന്വേഷിക്കണം -കുമ്മനം രാജശേഖരൻ കണ്ണൂര്‍: കണ്ണവത്തെ ശ്യാമപ്രസാദ് വധക്കേസ് എൻ.െഎ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയലഹള ലക്ഷ്യമിട്ടുള്ള കൊലപാതകമാണ് നടന്നിട്ടുള്ളത്. എൻ.െഎ.എയുടെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ശിപാർശചെയ്തില്ലെങ്കിൽ കേന്ദ്രസർക്കാറിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്യാമപ്രസാദിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നിസ്സംഗത പാലിക്കുകയാണ്. രാഷ്ട്രീയ കൊലപാതകം എന്നനിലയിലാണ് സംഭവത്തെ പൊലീസ് കാണുന്നത്. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ട്. മലബാറില്‍ പോപുലര്‍ഫ്രണ്ട് സി.പി.എമ്മിനെ ഹൈജാക്ക്ചെയ്തു. സി.പി.എമ്മില്‍ നുഴഞ്ഞുകയറി ബി.ജെ.പി--ആർ.എസ്.എസ് പ്രവര്‍ത്തകരെ ഉന്മൂലനംചെയ്യുകയാണ്. കണ്ണൂര്‍ ജില്ല ഐ.എസിെൻറ ഒളിത്താവളമായി മാറി. കേരളത്തില്‍ രജിസ്റ്റർചെയ്ത 15 ഐ.എസ് കേസുകളില്‍ ആറെണ്ണവും കണ്ണൂരിലാണ്. സംസ്ഥാനത്ത് എൻ.െഎ.എ അന്വേഷിക്കുന്ന 26 കേസുകളില്‍ എട്ടും കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ ജില്ലയിൽ പൊലീസ് നിഷ്ക്രിയമാണെന്നതിെൻറ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്, സംസ്ഥാന സെൽ കോഒാഡിനേറ്റർ കെ. രഞ്ജിത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.