യു.എസ്​ പൗരനെന്ന വ്യാജേന തട്ടിപ്പ്; ഡൽഹി സ്വദേശി അറസ്​റ്റിൽ

കണ്ണൂർ: അമേരിക്കൻ പൗരനെന്ന വ്യാജേന ക്രിസ്ത്യൻ പള്ളിയിലെത്തി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ന്യൂഡൽഹി കിർക്കി ബ്ലോക്ക് ജങ്ഷനിൽ എൽവിസ് മെേൻറാ (36) എന്ന റോയി മേനോനെയാണ് ടൗൺ െപാലീസ് പള്ളിക്കുന്ന് ശ്രീപുരത്തിനടുത്തുനിന്ന് പിടികൂടി കാസർകോട് രാജപുരം പൊലീസിന് കൈമാറിയത്. ജനുവരി 26ന് രാജപുരത്തെ പള്ളിയിലെത്തി ഫാ. ജെയിംസിൽനിന്ന് 4000 രൂപ കൈക്കലാക്കിയെന്നാണ് പരാതി. അമേരിക്കൻ പൗരനാണെന്നും ലണ്ടനിൽ പഠിക്കുകയാണെന്നും ഇന്ത്യയിലെത്തിയപ്പോൾ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടെന്നും പറഞ്ഞ ഇയാൾ സാമ്പത്തികസഹായം ആവശ്യപ്പെടുകയായിരുന്നു. നാട്ടിലുള്ള ബന്ധുക്കൾ വികാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുമെന്നും പറഞ്ഞിരുന്നു. അൽപസമയത്തിനുശേഷം ഇദ്ദേഹത്തി​െൻറ മൊബൈലിലേക്ക്, അമേരിക്കയിൽനിന്ന് 3000 ഡോളർ നിക്ഷേപിച്ചതായി സന്ദേശമെത്തി. 56 മണിക്കൂറിനുള്ളിൽ പണം പിൻവലിക്കാനാവുമെന്നും 75,000 രൂപ കൂടി തരണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതോടെ പിറ്റേന്ന് വരാൻ ആവശ്യപ്പെട്ട ഫാദർ ബംഗളൂരുവിലെ സഭാ മേലധികാരികളെ അറിയിച്ചു. അവർ അമേരിക്കയിലുള്ളവരുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരാൾ ഉണ്ടെന്നും പണം നൽകാൻ ആവശ്യപ്പെട്ടില്ലെന്നും മനസ്സിലായി. തുടർന്ന് വെള്ളരിക്കുണ്ട് സി.ഐക്ക് പരാതി നൽകുകയായിരുന്നു. സൈബർ സെല്ലി​െൻറ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് കണ്ണൂരിലാണ് യുവാവ് ഉള്ളതെന്നു വ്യക്തമായത്. തുടർന്ന് കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദനെ വിവരമറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തി​െൻറ നിർദേശപ്രകാരം ടൗൺ എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള െപാലീസ് സംഘം മഫ്തിയിൽ പള്ളിക്കുന്നിലെത്തി. യുവാവിനെ ഫോണിൽ വിളിച്ച് പണവുമായി എത്തിയിട്ടുണ്ടെന്നും ശ്രീപുരത്ത് എത്താനും പറഞ്ഞു. ഡി.എൽ 35 ഡി.എസ് 3647 നമ്പർ ബൈക്കിലെത്തിയ യുവാവിനെ െപാലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നമ്പർ വ്യാജമാണോയെന്ന് പരിശോധിക്കുന്നുണ്ട്. പ്രതിയെ രാജപുരം പൊലീസ് അറസ്റ്റ്ചെയ്തു. ഇയാളുടെ ബാഗിൽനിന്ന് രണ്ട് പാസ്പോർട്ടുകൾ കണ്ടെടുത്തു. റോയി മേനോൻ എന്നാണ് ഒരു പാസ്പോർട്ടിൽ. മറ്റൊന്നിൽ എൽവിസ് എന്നും. എന്നാൽ, രണ്ടും ഒരേ വിലാസത്തിലുള്ളതാണെന്നും കാലാവധി തീർന്നതിനാൽ പുതുക്കിയതാണെന്നും രാജപുരം െപാലീസ് പറഞ്ഞു. അേതസമയം, ഇയാൾക്ക് ഒരു ഇന്ത്യൻ ഭാഷയും അറിയില്ലെന്നും ഇംഗ്ലീഷ് സംസാരത്തിന് നൈജീരിയൻ ഉച്ചാരണമാെണന്നും പേരുകളിൽ അവ്യക്തതയുെണ്ടന്നും ഡിവൈ.എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.