അറ്റ്​ലസ്​ രാമചന്ദ്രനെ സഹായിച്ചത്​ മറ്റു പാർട്ടികളെല്ലാം കൈയൊഴിഞ്ഞപ്പോൾ ^കുമ്മനം

അറ്റ്ലസ് രാമചന്ദ്രനെ സഹായിച്ചത് മറ്റു പാർട്ടികളെല്ലാം കൈയൊഴിഞ്ഞപ്പോൾ -കുമ്മനം കണ്ണൂർ: വിദേശത്ത് ജയിലിൽ കഴിയുന്ന പ്രവാസിവ്യവസായി അറ്റ്ലസ് രാമചന്ദ്രനെ രക്ഷിക്കുന്നത് സംബന്ധിച്ച് എല്ലാ രാഷ്ട്രീയപാർട്ടികളും കൈയൊഴിഞ്ഞതോടെയാണ് താൻ കേന്ദ്ര വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. അറ്റ്ലസ് രാമചന്ദ്രനെ പുറത്തിറക്കുന്നതിന് താൻ മധ്യസ്ഥതവഹിച്ചിട്ടില്ല. എന്നാൽ, അദ്ദേഹത്തി​െൻറ ഭാര്യ സഹായം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇത് കേന്ദ്രത്തിന് അയച്ചുകൊടുക്കുകയായിരുന്നു. അദ്ദേഹത്തി​െൻറ സ്വത്തുവകകൾ വിറ്റുകിട്ടുന്ന തുകകൊണ്ട് കടം വീട്ടാനാവുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പണം നൽകാനുള്ള ബാങ്കുകളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 22 ബാങ്കുകൾ ഇതിന് സമ്മതിച്ചിട്ടുണ്ട്. ജയിൽമോചിതനായി എത്തിയാൽ മാത്രമേ ഇതു സംബന്ധിച്ചുള്ള കാര്യങ്ങളിലേക്ക് കടക്കാനാവുകയുള്ളൂ. രണ്ടോ മൂന്നോ പേർക്കു മാത്രമാണ് എതിർപ്പുള്ളത്. ഇവർകൂടി സമ്മതിച്ചാൽ അറ്റ്ലസ് രാമചന്ദ്രൻ മേയിൽ മോചിതനാകും. നിയമവിധേയമായി പുറത്തിറങ്ങാനുള്ള നടപടിക്രമങ്ങളാണു നടത്തുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ബിനോയ് കോടിയേരിയുടെ തട്ടിപ്പ് സംബന്ധിച്ച ദുരൂഹതകള്‍ നീക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.