മണ്ണിടിഞ്ഞ് 300ഓളം വാഹനങ്ങൾ രാത്രി മലമുകളിൽ കുടുങ്ങി

മംഗളൂരു: മണ്ണിടിഞ്ഞതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി ഷിറാദിഘട്ടിൽ മുന്നൂറോളം വാഹനങ്ങൾ കുടുങ്ങി. തിങ്കളാഴ്ച സന്ധ്യയോടെയാണ് വൻതോതിൽ മലയിടിഞ്ഞത്. ചൊവ്വാഴ്ച പുലർച്ച നാലോടെ മണ്ണ് നീക്കൽ പൂർത്തിയായ ശേഷമാണ് വാഹനങ്ങൾ മലയിറങ്ങിയത്. എന്നാൽ, ചൊവ്വാഴ്ച രാവിലെ ആറോടെ ഗുണ്ട്യയിൽ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. അഞ്ചിടങ്ങളിൽ ഇന്നലെ രാവിലെ മണ്ണിടിഞ്ഞു. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇനിയും കുടുങ്ങിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.