തളിപ്പറമ്പ്: തളിപ്പറമ്പിലേക്കുള്ള കുപ്പംവളവില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി 10.20നായിരുന്നു സംഭവം. മരം റോഡില്‍ വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. തളിപ്പറമ്പ് െപാലീസ് ചിറവക്കില്‍നിന്നുതന്നെ വാഹനങ്ങള്‍ക്ക് വിവരം നല്‍കി ഏഴോം-പഴയങ്ങാടിവഴി ഗതാഗതം തിരിച്ചുവിട്ടു. െപാലീസ് തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ വിവരം അറിയിച്ചുവെങ്കിലും ഇവിടെയുള്ള രണ്ട് യൂനിറ്റുകളും ശ്രീകണ്ഠപുരത്ത് പുഴയില്‍ അകപ്പട്ടവരെ രക്ഷിക്കാനായി പോയിരിക്കുന്നതിനാല്‍ പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തുകയായിരുന്നു. രാത്രി പതിനൊന്നോടെ സ്ഥലത്തെത്തിയ അഗ്നിമനസേന മരം മുറിച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.