കണ്ണൂർ: കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന് കീഴിലെ പയ്യന്നൂർ ഖാദികേന്ദ്രം സംഘടിപ്പിക്കുന്ന ഓണം-ബക്രീദ‌് ഖാദിമേള കണ്ണൂർ ടൗൺ സ്ക്വയറിലെ ഖാദി ഗ്രാമസൗഭാഗ്യയിൽ തുടങ്ങി. തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ‌്ഘാടനം ചെയ്തു. ഖാദി ബോർഡ‌് വൈസ‌് ചെയർപേഴ്സൻ ശോഭന ജോർജ‌് അധ്യക്ഷത വഹിച്ചു. 'സഖാവ്' ഷർട്ട് വിതരണോദ്ഘാടനം പി.കെ. ശ്രീമതി എം.പിയും ഖാദി ജീൻസ‌് ടോപ് വിപണനോദ‌്ഘാടനം ജില്ല പഞ്ചായത്ത‌് പ്രസിഡൻറ് കെ.വി. സുമേഷും കുപ്പടം സാരി വിപണനോദ‌്ഘാടനം ഖാദി ബോർഡ് അംഗം കെ. ധനഞ‌്ജയനും നിർവഹിച്ചു. സമ്മാന കൂപ്പൺ വിതരണോദ്ഘാടനം കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് നിർവഹിച്ചു. ടൗൺ ബാങ്ക് മാനേജർ ഷീജ, ദിശ ചെയർമാൻ സി. ജയചന്ദ്രൻ, ഖാദി ബോർഡ് മാർക്കറ്റിങ് ഡയറക്ടർ ടി. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഖാദികേന്ദ്രം ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി സ്വാഗതവും േപ്രാജക്ട് ഒാഫിസർ എൻ. നാരായണൻ നന്ദിയും പറഞ്ഞു. ഖാദി കോട്ടൺ, മസ്ലിൻ, ഖാദി സിൽക്ക‌്, സ‌്പൺ സിൽക്ക‌്, റെഡിമെയ‌്ഡ‌് ഷർട്ടുകൾ, കിടക്ക, തലയണ, തേൻ, എള്ളെണ്ണ, സോപ്പ‌്, നോട്ട‌് ബുക്ക‌്, അച്ചാറുകൾ, ആയുർവേദ ഔഷധങ്ങൾ, ലോഷനുകൾ, അഗർബത്തി തുടങ്ങിയ ഗ്രാമവ്യവസായ ഉൽപന്നങ്ങൾക്കു പുറേമ പ്രകൃതിദത്തമായ പട്ടുനൂലിൽ നെയ‌്തെടുക്കുന്ന ബഹുവർണ പട്ടുസാരികളും മേളയിൽ ലഭ്യമാണ‌്. മേളയിൽ 30 ശതമാനം ഗവ. റിബേറ്റ‌് ലഭ്യമാണ്. 24ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.