ജില്ല ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്കിൽ കുട്ടികളുടെ വാർഡ് തുടങ്ങി

കണ്ണൂർ: ജില്ല ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്കിൽ താൽക്കാലികമായി സജ്ജീകരിച്ച കുട്ടികളുടെ വാർഡിലേക്ക് രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി. ആധുനികസൗകര്യങ്ങളാണ് വാർഡിൽ ഒരുക്കിയിരിക്കുന്നത്. ശീതീകരിച്ച വാർഡിൽ ഒരേസമയം ഇരുപതോളം രോഗികൾക്ക് കിടക്കാം. 12 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് വാർഡിൽ പ്രവേശിപ്പിക്കുക. കെട്ടിടത്തി​െൻറ രണ്ടാം നിലയിലാണ് വാർഡ്. കെട്ടിടത്തി​െൻറ ഒന്നാംനിലയിൽ പ്രസവാനന്തരം സ്ത്രീകളെ കിടത്തുന്ന വാർഡാണ് സജ്ജീകരിച്ചത്. ഒരേസമയം 50 പേർക്ക് കിടക്കാവുന്ന വാർഡ് കഴിഞ്ഞയാഴ്ചയാണ് പ്രവർത്തനം തുടങ്ങിയത്. ആധുനികതരത്തിലുള്ള കട്ടിലുകളും ഓരോ കട്ടിലിനോടും ചേർന്ന് ഭക്ഷണം കഴിക്കാനുള്ള മേശയും രോഗികളുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള ലോക്കറുമുണ്ട്. അമ്മയും കുഞ്ഞും ബ്ലോക്കി​െൻറ ഏറ്റവും താഴെയുള്ള നിലയിൽ ഒ.പി ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശിശുരോഗ ഒ.പി, ഗർഭിണികൾക്കും സ്ത്രീരോഗങ്ങൾക്കുമുള്ള ഒ.പി, അർബുദം നേരത്തേ കണ്ടെത്താനുള്ള പരിശോധന, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകൾ, നിരീക്ഷണമുറി, മുലയൂട്ടൽ മുറി, കുടുംബാസൂത്രണം എന്നിവയാണ് ഇവിടെയുള്ളത്. സ്തനാർബുദം പരിശോധിക്കാനുള്ള മാമോഗ്രാം ഉടൻ സ്ഥാപിക്കും. ജില്ല ആശുപത്രിയിലെ രക്തബാങ്ക് നേരത്തേ കുട്ടികളുടെ വാർഡ് പ്രവർത്തിച്ചിരുന്ന ഇടത്തേക്ക് മാറ്റാൻ തീരുമാനിച്ചതിനെ തുടർന്നാണ് കുട്ടികളുടെ വാർഡ് അമ്മയും കുഞ്ഞും ബ്ലോക്കിലേക്ക് മാറ്റിയത്. രക്തബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടം ഉൾപ്പെടെ പൊളിച്ചു നീക്കിയാണ് മാസ്റ്റർപ്ലാൻ പ്രകാരമുള്ള സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ജില്ല ആശുപത്രിയിൽ നിർമിക്കുന്നെതന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. കഴിഞ്ഞ ജൂൺ മൂന്നിനാണ് സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായുള്ള അമ്മയും കുഞ്ഞും ബ്ലോക്ക് മന്ത്രി കെ. കെ. ശൈലജ ഉദ്ഘാടനംചെയ്തത്. 2.25 കോടി രൂപ െചലവഴിച്ച് ജില്ല പഞ്ചായത്താണ് അമ്മയും കുഞ്ഞും ബ്ലോക്ക് നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.