കണ്ണൂർ: കേരള ദിനേശ് ഒാണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിപണന മേള കണ്ണൂർ പൊലീസ് മൈതാനിയിൽ തുടങ്ങി. ഇ.പി. ജയരാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് എസ്.ബി.െഎ കണ്ണൂർ ശാഖ ചീഫ് മാനേജർ എ.വി. രമേഷിനു നൽകി ആദ്യ വിൽപന ഉദ്ഘാടനം ചെയ്തു. 10 മുതൽ 60 ശതമാനംവരെ വിലക്കുറവിൽ ഉൽപന്നങ്ങൾ ലഭ്യമാകും. കോട്ടൺ സിൽക്ക് ഷർട്ടുകൾ, ലേഡീസ് കിഡ്സ് ഫാഷൻ ഡ്രസുകൾ, ചെമ്പരത്തി, ഒാർക്കിഡ് ബെഡ്ഷീറ്റുകൾ, ലുങ്കി, മുണ്ട്, ചുരിദാർ മെറ്റീരിയൽ തുടങ്ങിയ ഗാർമെൻറ്സ് ഉൽപന്നങ്ങളും തേങ്ങാപാൽ, തേങ്ങ ചിപ്സ്, തേങ്ങാപ്പൊടി, വെർജിൻ കോക്കനട്ട് ഒായിൽ, മുടികൊഴിച്ചിൽ തടയുന്നതിനും ചർമ സംരക്ഷണത്തിനും ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന ആയുർവേദിക് ഗ്രേഡ് ഫോർട്ടിഫൈഡ് കോക്കനട്ട് മിൽക്ക്, ജാം, സ്ക്വാഷ്, അഗ്മാർക്ക് കറിപ്പൊടികൾ, മസാലപ്പൊടികൾ തുടങ്ങിയ ഫുഡ്സ് ഉൽപന്നങ്ങളും കിഡ്സ്, ലേഡീസ്, െജൻറ്സ് കുടകൾ, ഫാൻസി കുടകൾ, ടൂ ഫോൾഡ്, ത്രീ ഫോൾഡ്, ഫൈവ് ഫോൾഡ് കുടകളും ലഭ്യമാണ്. നിത്യോപയോഗത്തിന് ആവശ്യമായ പിരിയൻ മുളക്, കായ് മുളക്, ഉഴുന്നു പരിപ്പ്, ചെറുപയർ, കടല, കടുക്, ഉലുവ എന്നിവയും പ്രത്യേക വിലക്കുറവിൽ സ്റ്റാളുകളിൽ ലഭിക്കും. ഇതിനു പുറമെ ഒാരോ 500 രൂപയുടെ പർച്ചേസിനും ഒരു സമ്മാനക്കൂപ്പൺ ലഭിക്കും. നറുക്കെടുപ്പിലൂടെ സ്വർണം, ടി.വി, പ്രഷർ കുക്കർ, റിസ്റ്റ് വാച്ച്, കോട്ടൻ െബഡ് ഷീറ്റ്, മില്ലേനിയം കുട എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു. വിപണന മേള 24വരെ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.